Kannan S Das

Kannan S Das An author and a healthcare quality professional originally from Kadampanad, in the Pathanamthitta district of Kerala, India.

Author of ജാലകമില്ലാത്ത ഒറ്റവാതിൽ മുറി | Healthcare Quality Professional|Amateur Photographer|Socio-Political Blogger|Book & Film Reviewer|Marxist ☭
www.kannansdas.com My education began at Infant Jesus School, Thuvayoor, continued through high school at Holy Angels, Adoor, followed by pre-degree at Devaswom Board College, Sasthamcotta. I earned my bachelor’s degree in Biochemistry from NSS Colleg

e, Pandalam, and later completed my postgraduate degree in Biochemistry from Annamalai University. Currently based in Abu Dhabi, works in Healthcare sector, specializing in Quality Assurance, Occupational Health, Ethics, and Compliance. I’m passionate about photography, poetry, literature, theatre, history, and travel—especially to nature-rich and historically significant places. As a believer in Marxian ideology, I often reflect on global and Indian politics, sharing my perspectives through social media and blogging. Contemporary political issues, in particular, inspire much of my writing and commentary. I’m the author of the Malayalam poetry collection "Jaalakamilatha Ottavathil Muri", which explores themes of love, solitude, resistance, and identity. Through my website, kannansdas.com, and social media channels, I share my thoughts, poems, political reflections, healthcare insights, and moments captured through my lens, always welcoming feedback and conversation from readers and fellow thinkers.

പത്ത് വർഷത്തിന് ശേഷം ഇപ്പോഴാണ് മലയാളക്കരക്ക് ഒരു ജനകീയ സർക്കാരിനെ കിട്ടിയത് ഒരു നിമിഷം പോലും സർക്കാർ ജനങ്ങളുമായി ഉള്ള ബന...
10/09/2026

പത്ത് വർഷത്തിന് ശേഷം ഇപ്പോഴാണ് മലയാളക്കരക്ക് ഒരു ജനകീയ സർക്കാരിനെ കിട്ടിയത്
ഒരു നിമിഷം പോലും സർക്കാർ ജനങ്ങളുമായി ഉള്ള ബന്ധം വേർപെട്ട് ഇരിക്കില്ല അതുപോലെ ജനം സർക്കാരിനെ മറന്നും ഇരിക്കാൻ ആവില്ല
അത്രക്ക് thick ബന്ധമാണ് ഈ വിസ്മയ ലോകത്ത്, പ്രത്യേകിച്ച് powercut സമയത്ത് !

During childhood, we never called it a dragonfly; we called it a helicopter! 😄🚁Perhaps our skies were smaller then, but ...
06/09/2026

During childhood, we never called it a dragonfly; we called it a helicopter! 😄🚁
Perhaps our skies were smaller then, but our imaginations flew much farther.
Here it rests a tiny red helicopter, its transparent wings still carrying the wonders of those childhood days.

https://kannansdas.com/photography/little-red-helicopter/

വഴിയരികിലെ ചെരുപ്പുകുത്തിരണ്ടു പഴയ ചെരുപ്പുകളുടെ തേയ്മാനം നോക്കി;അത്ഭുതപ്പെട്ടു !രണ്ടിലും ഒരേ ദൂരത്തിന്റെ പാടുകളായിരുന്ന...
06/09/2026

വഴിയരികിലെ ചെരുപ്പുകുത്തി
രണ്ടു പഴയ ചെരുപ്പുകളുടെ
തേയ്മാനം നോക്കി;
അത്ഭുതപ്പെട്ടു !

രണ്ടിലും ഒരേ ദൂരത്തിന്റെ
പാടുകളായിരുന്നു.
ആത്മാവ് തുന്നിച്ചേർത്ത
ആ നടത്തത്തിൽ
വേദനകളുടെ തുന്നലുകൾ
ഒന്നുതന്നെയായിരുന്നു.

അന്ന് ഭൂമിക്ക്
അതിന്റെ നിയമപുസ്തകത്തിൽ
ചെറിയൊരു തിരുത്തൽ
വരുത്തേണ്ടിവന്നു;

ഒരുമിച്ച് നടക്കുമ്പോൾ
രണ്ടുപേർ ചെലവഴിക്കുന്ന ദൂരം
ഒരാളുടേതായി മാത്രം കണക്കാക്കുക;
കാരണം,
ആ നടത്തത്തിന്റെ ഭൂമിശാസ്ത്രത്തിൽ
രണ്ട് വഴികൾ ഒരേ യാത്രയാണ്.

ഗൗരി ലങ്കേഷ്; ഒമ്പത് വർഷങ്ങൾസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വെടിയുണ്ടയ്ക്ക് ഒരു ആശയത്തെ തോൽപ്പിക്കാനാകുമെന്ന് വിശ്വ...
05/09/2026

ഗൗരി ലങ്കേഷ്; ഒമ്പത് വർഷങ്ങൾ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വെടിയുണ്ടയ്ക്ക് ഒരു ആശയത്തെ തോൽപ്പിക്കാനാകുമെന്ന് വിശ്വസിച്ചവർ പലരുമുണ്ടായിരുന്നു.

ഗാന്ധിയുടെ നെഞ്ചിലേക്ക് പാഞ്ഞ വെടിയുണ്ട മുതൽ ഗൗരി ലങ്കേഷിന്റെ വീടിന്റെ വാതിൽക്കൽ പതിയിരുന്ന വെടിയുണ്ടകൾ വരെ.... കാലം മാറിയിട്ടും അസഹിഷ്ണുതയുടെ വിരൽ വീണ്ടും വീണ്ടും കാഞ്ചിയിലേക്കാണ് നീണ്ടത്.

കാരണം വളരെ ലളിതമാണ്: ആശയം തീർന്നിടത്താണ് ആയുധത്തിന്റെ ഭാഷ ആരംഭിക്കുന്നത്.

ഗൗരി ലങ്കേഷ് ഒരു മാധ്യമപ്രവർത്തക മാത്രമായിരുന്നില്ല. അധികാരത്തോട് അസൗകര്യമുണ്ടാക്കുന്ന ചോദ്യമായിരുന്നു അവർ.

ഹിന്ദുത്വ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും വർഗീയതയെയും അധികാരത്തിന്റെ അസഹിഷ്ണുതയെയും അവർ നിരന്തരം ചോദ്യം ചെയ്തു.

Gauri Lankesh Patrikeയുടെ താളുകളിൽ
അവർ എഴുതിയത് വാർത്തകൾ മാത്രമായിരുന്നില്ല; മൗനം പാലിക്കാൻ വിസമ്മതിച്ച ഒരു കാലത്തിന്റെ രാഷ്ട്രീയ സാക്ഷ്യങ്ങളായിരുന്നു.

എം. എം. കൽബുർഗിയുടെ കൊലപാതകത്തിനു ശേഷം പോലും
ഭീഷണികളുടെ നിഴലിൽ നിന്ന് പിൻവാങ്ങാതെ ഗൗരി പൊതുവേദികളിൽ നിലകൊണ്ടിരുന്നു.
മരണഭീഷണികൾ നേരിട്ടിരുന്നുവെന്ന കാര്യവും അവരുടെ സുഹൃത്തുക്കളുടെയും സമകാലികരുടെയും ഓർമ്മകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2017 സെപ്റ്റംബർ 5.ബെംഗളൂരുവിലെ സ്വന്തം വീടിന്റെ മുന്നിൽ ഗൗരിയുടെ ശരീരത്തിലേക്ക് വെടിയുണ്ടകൾ പാഞ്ഞു. പക്ഷേ കൊലയാളികൾക്ക് സംഭവിച്ച ഏറ്റവും വലിയ കണക്കുപിഴ അതായിരുന്നു; അവർ ലക്ഷ്യമിട്ടത് ഒരു ശരീരത്തെയായിരുന്നു; പക്ഷേ ഇല്ലാതാക്കാൻ ശ്രമിച്ചത് ഒരു ചോദ്യത്തെയായിരുന്നു.

ശരീരം വീണു.ചോദ്യം വീണില്ല. ഒമ്പത് വർഷങ്ങൾക്കിപ്പുറവും ആ ചോദ്യം ഇന്ത്യയുടെ തെരുവുകളിലുണ്ട്,
പത്രത്താളുകളിലുണ്ട്, ക്യാമ്പസുകളിലുണ്ട്, പ്രതിഷേധിക്കുന്ന മനുഷ്യരുടെ ഉയർത്തിപ്പിടിച്ച ശബ്ദത്തിലുണ്ട്.

വിയോജിപ്പ് രാജ്യദ്രോഹമല്ല. വിമർശനം കുറ്റകൃത്യമല്ല. അധികാരത്തെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശത്രുതയുമല്ല. അവ തന്നെയാണ് ജനാധിപത്യത്തിന്റെ ജീവൻ.

അതുകൊണ്ട് ഗൗരിയെ ഓർക്കുമ്പോൾ ആ വെടിയുണ്ടകളെയും ഓർക്കണം. അവ ഒരു മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ അവസാനിച്ച വെടിയുണ്ടകൾ മാത്രമല്ല;
ചോദ്യം ചോദിക്കുന്ന മനുഷ്യനെ ഭയപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ മുന്നറിയിപ്പുകൂടിയാണ്.

അതിനെതിരെയുള്ള മറുപടി
മറ്റൊരു തോക്കാകേണ്ടതില്ല.

കൂടുതൽ ചോദ്യങ്ങളാകട്ടെ.
കൂടുതൽ എഴുത്തുകളാകട്ടെ.
കൂടുതൽ വിയോജിപ്പുകളാകട്ടെ.
കൂടുതൽ ജനാധിപത്യമാകട്ടെ.

കാരണം, ഒരു പേന നിശ്ശബ്ദമാക്കിയാൽ ആയിരം പേനകൾ തുറക്കപ്പെടുന്നിടത്താണ് ഫാസിസത്തിന്റെ പരാജയം ആരംഭിക്കുന്നത്.

ഗൗരി ലങ്കേഷ്; ഒമ്പത് വർഷങ്ങൾക്കിപ്പുറവും ഓർമ്മ മാത്രമല്ല; ചോദ്യം ചോദിക്കാനുള്ള നമ്മുടെ അവകാശത്തിന്റെ
മായാത്തൊരു അടയാളമാണ്.

ഗൗരി ലങ്കേഷിന് രക്തസാക്ഷി സ്മരണ....

കുമ്പസാരം അടിപൊളി ആയിട്ടുണ്ട്‌ !
04/09/2026

കുമ്പസാരം അടിപൊളി ആയിട്ടുണ്ട്‌ !

മൗനത്തിന്റെ വസ്ത്രമണിഞ്ഞ്എഴുതാതിരിക്കാൻ തീരുമാനിച്ച രാത്രിയിൽമഷിക്കുപ്പി മാത്രം ഉറങ്ങിയില്ല;അടിത്തട്ടിൽ കെട്ടിക്കിടന്ന ന...
03/09/2026

മൗനത്തിന്റെ വസ്ത്രമണിഞ്ഞ്
എഴുതാതിരിക്കാൻ തീരുമാനിച്ച രാത്രിയിൽ
മഷിക്കുപ്പി മാത്രം ഉറങ്ങിയില്ല;
അടിത്തട്ടിൽ കെട്ടിക്കിടന്ന നീലനിറം
പഴയൊരു കടലായി ഇളകിക്കൊണ്ടിരുന്നു.

ഓർമ്മകളെല്ലാം അടച്ചുവെച്ചെന്ന് കരുതി
മനസ്സിന്റെ അലമാരയ്ക്ക് താഴിട്ടു;
പക്ഷേ താക്കോൽപ്പഴുതിലൂടെ
ഒരു തണുപ്പ് മുറിയിലേക്കരിച്ചിറങ്ങി.

മറക്കാൻ മായ്ച്ച ഓരോ അടയാളവും
കടലാസിൽ കൂടുതൽ തെളിഞ്ഞു;
തീ അണച്ചിടത്ത് ശേഷിച്ച ചാരത്തിനുള്ളിൽ
ചുവപ്പിന്റെ ചെറിയൊരു ഹൃദയം പോലെ.

ഒടുവിൽ പേന മേശപ്പുറത്തുപേക്ഷിച്ച്
മൗനത്തിന്റെ തടവുകാരനായ് നിൽക്കെ,
പുലർച്ചെയുടെ ശൂന്യമായ
ആ കടലാസിലേക്ക് നോക്കുമ്പോൾ
എന്റെ മൗനം തന്നെ
അവിടെ വരികളായി പടർന്നിരുന്നു!

അവിടെ എന്റെ പേരുണ്ടായിരുന്നില്ല,
കാലം മറന്നൊരു വസന്തം പൂത്തുനിന്നിരുന്നു.

Where two wings meet,even the sky grows still;for some hearts come closernot to cage each other,but to become a little s...
03/09/2026

Where two wings meet,
even the sky grows still;
for some hearts come closer
not to cage each other,
but to become
a little shelter in the wind.

Address

Abu Dhabi

Alerts

Be the first to know and let us send you an email when Kannan S Das posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannan S Das:

Shortcuts

Share

Category