23/09/2023
ഇന്ന് രാധാഷ്ടമി.
എല്ലാവർക്കും കൃഷ്ണാഷ്ടമി അറിയാം അല്ലേ!!എന്നാൽ വളരെ കുറച്ചുപേർക്കു മാത്രമേ ചിലപ്പോൾ രാധാഷ്ടമിയെ കുറിച്ച് അറിവുണ്ടാകൂ.. പലരും ആദ്യമായിട്ടാവാം ഇപ്പോ കേൾക്കുന്നതും .കേട്ടോളൂ ഇന്നാണ് രാധാഷ്ടമി. കണ്ണനു വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച സുദിനം!
സ്കന്ദപുരാണത്തിലെ വിഷ്ണുഖണ്ഡത്തിൽ, ഭഗവാൻ കൃഷ്ണൻ 16000 ഗോപികമാർ ഉണ്ടായിരുന്നതായിradha രേഖപ്പെടുത്തിയിട്ടുണ്ട്,ഇതിൽ രാധ ദേവിയാണു ഏറ്റവും പ്രമുഖയായത് വൃഷഭാനു രാജാവും ഭാര്യ കീർത്തിദയുമാണ് കുളത്തിലെ സ്വർണ കമലത്തിൽ രാധ ദേവിയെ കണ്ടെത്തിയത്. കൃഷ്ണൻ തന്നെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതുവരെ രാധ ലോകം കാണാൻ കണ്ണു് തുറന്നില്ല എന്ന് കഥകൾ പറയുന്നു.