19/06/2026
മോക്ഷം തേടി
ഒരുപാടോർമ്മകൾ,
വിരസമായിരുന്ന പഴയ പാലക്കാടൻ ഗ്രീഷ്മ സായാഹ്നങ്ങളിൽ മലമ്പുഴ ഡാമിന്‍റെ തൊട്ടരികിലുള്ള ടാർ റോഡിനു മുകളിൽ മിക്കവാറും എല്ലാ വൈകുന്നേരങ്ങളിലും പതിവായി താനിരിക്കാറുള്ള പഴയ കൽകെട്ടു പടവുകൾ.
‘കവ’ഭാഗത്തേക്ക് ചെറിയ കടത്തുബോട്ടുള്ള പാണ്ടിക്കടവിലിരുന്ന് തടാകത്തിലെ വിദൂരത യിലേക്ക് നോക്കിയാൽ പോക്കുവെയിലിൽ ചുവന്ന മലഞ്ചെരുവുകളുടെ ഭംഗിയാർന്ന കാഴ്ച്ചകൾ കാണാം.
ഡാമിലേക്കുള്ള റോഡിൽ നിന്ന് ഇടത്തോട്ടു തിരിയുമ്പോൾ തൊട്ടുതാഴെ ഇവിടെയാണ് "കവ"യ്ക്ക് പോകാൻ കടത്തു തോണിയുള്ളത്.
"കവ"യാണ് മലമ്പുഴയിലെ ഏറ്റവും ഭംഗിയുള്ളിടം .!
മൂവന്തിയില്‍ ഇത്രയും മനോഹരമായ കാഴ്ച ഡാമിന്റെ വേറൊരിടത്തും കിട്ടില്ല..!
കന്മദം എന്ന സിനിമയിലെ ഒന്നു രണ്ടു പാട്ടു കളിൽ ഇവിടുത്തെ സൂര്യാസ്തമന ഭംഗി അതിമനോഹരമായി ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
പുൽമേടിനരുകിൽ വലിയ മണൽ ചരലുകൾ നിറഞ്ഞതടാകത്തിന്റെ തീരത്ത്കാറ്റിലിളകിയ കുഞ്ഞോളങ്ങൾ ഓളം തല്ലുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത മതിലിന്റെ മറവിൽ പതിവായി നടന്നിരുന്ന ഞങ്ങളുടെ സോമരസ പാനോത്സവങ്ങൾ.
അവയെന്നും നല്ല സൗഹൃദ കൂട്ടായ്മകളും, എല്ലാം മറന്ന ജീവിതം അടിച്ചുപൊളിക്കുന്ന ആഘോഷങ്ങളായിരുന്നു ...!
പാട്ടുകച്ചേരികൾ...!
പാനോൽസൽവത്തിന്റെ മദ, രസച്ചരടിന്റെ ദൈർഘ്യവും പങ്കെടുക്കുന്ന ആളുകളുടെ താല്പര്യങ്ങൾ പരിഗണിച്ച് നടന്നിരുന്ന മുഷായിരകൾ..!
ആഘോഷങ്ങളുടെ തിമിർപ്പിൽ **** കുപ്പിക ൾ കാലിയാകുന്നതും സിഗരറ്റ് പാക്കറ്റുകള്‍ ഓരോന്നായി തീരുന്നതുമൊന്നും ആരും അറിയാറില്ല..!
പാലക്കാട് ടൗണിലെ 'സുൽത്താൻ പേട്ട' ജംക്ഷനടുത്തുള്ള, റെയിൽവേ ക്രോസ്സിനടുത്ത, തലശ്ശേരിക്കാരുടെ ഹോട്ടൽ 'നൂർജഹാനി'ലെ കോഴി ബിരിയാണിയും അവരുടെ തന്നെ രുചികരമായ മറ്റു കോഴി വിഭവങ്ങളുമെല്ലാം ഈ ചടങ്ങിന്റെ ഒരിക്കലും ഒഴിവാക്കാനാകാത്ത"സംഗതി"കൾ (ടച്ചിങ്‌സ്) ആയിരുന്നല്ലോ...!
മദ്യലഹരിയിൽ ഉന്മാദം മൂത്തുമൂത്തുവരുമ്പോൾ കുടിക്കുന്ന ഓരോരുത്തരുടെയും നിറഞ്ഞതും, ഒഴിഞ്ഞതുമായ ഗ്ലാസ്സുകള്‍ തമ്മിൽ പരസ്പരം മാറ്റിമറിച്ച് അതിൽ പങ്കെടുത്തിരുന്നവരെയെല്ലാം പറ്റിക്കുന്ന എല്ലാമദ്യസേവകളുടെയും പതിവ് പരികര്‍മി തലശ്ശരിക്കാരൻ രാജ്.
പിന്നെ അടുത്ത സുഹൃത്തും മികച്ചൊരു പാട്ടു കാരനുമായ ജോസഫ്**
പാടിത്തികഞ്ഞ നല്ലൊരു പാട്ടുകാരനും, എപ്പോഴും എന്തിനും തന്റെയൊപ്പവുമുള്ള, തനിക്ക് വളരെ വേണ്ടപ്പെട്ടയാളും തന്നോട് ഒരു പാട് അടുത്തയാളും.
ക്ലാസിക്കൽ പാട്ടുകളുടെയും ഭക്തി ഗാനങ്ങളുടെയും ഒരു പാലാഴിതന്നെ പാടാനായി കയ്യിലുള്ളയാൾ .!
"ത്രിപുരസുന്ദരി"യിൽ തുടങ്ങിയാൽ പിന്നെ പാട്ടുകളുടെ ഒരൊഴുക്കാണ്...!
സ്വര, രാഗ, താളങ്ങളുടെ പ്രവാഹം...! "
അദ്ദേഹത്തിന്റെ പാട്ടുകളിൽ എല്ലാവരും സ്വയം മറന്നങ്ങനെ ലയിച്ചിരുന്നു പോകും,.
മദ്യലഹരി മൂത്തുവരുമ്പോൾ ഓരോരുടെയും തുടകളിലുള്ള താളമടികൾ വളരെ ഉച്ചത്തിലാകും.!!
നേരം വെളുത്തുനോക്കുമ്പോൾ സ്വന്തം തുടകളിൽ നീലക്കളറിൽ ഈ അടിയുടെ ഊക്കിന്റെ പാടുകൾ തിണർത്തു തടിച്ചു കാണാം....!!
തന്‍റെ കാർ മൊബൈല്‍ ബാറാണോടോ എന്നു പറഞ്ഞു തന്നെ കളിയാക്കി ചിരിക്കാറുള്ള കൊല്ലം കുണ്ടറക്കാരന്‍ ക്രുഷു, കരുനാഗപ്പിള്ളി കാരന്‍ സനല്‍ കുമാര്‍, പിന്നെ മാനേജർ രതീശ് സാര്‍, ജിഗാറിൻ**, രാമൻ മേനോന്‍ സാര്‍**
അങ്ങനെ എത്രയോ, എത്രയോ പേര്‍....!
സർവ്വരും ആർമാദിച്ച് പിമ്പിരിയായി പാടിപ്പാടി തകർക്കുകയാണ്.... !
എപ്പോഴാണ് ഈ കച്ചേരി അവസാനിക്കുകയെന്ന് ആര്‍ക്കുമൊരു നിശ്ചയവുമില്ല...!
മുഖംമൂടിയില്ലാത്ത യഥാർത്ഥ സൗഹൃദ കൂട്ടാ യ്മ...!
എല്ലാ മദ്യസദസ്സുകളിലും അതിനൊരു ലയ മുണ്ട്, താളമുണ്ട്..!
അനുഭവിക്കുന്നവർക്ക് മാത്രം തിരിച്ചറിയാ നും കാണാനാവുന്നതുമായ ഒരിക്കലും മറക്കാനാവാത്ത ഒരു പ്രാകൃത ഭംഗിയും.!!
*******
ചുറ്റിലും ഇളം നീലനിറത്തിൽ, മണ്ണാർക്കാട്, അട്ടപ്പാടി, നീലഗിരി, നിലമ്പുർ പശ്ചിമ ഘട്ട മലനിരകൾ.
അതിനിടയിലായി തെന്മല വടമലകളുടെ നടുവിലായി തടവിലാക്കപ്പെട്ട മലമ്പുഴ തടാകം നമ്മെ വല്ലാതെ മോഹിപ്പിച്ചുകൊണ്ട് കുളിരോള ങ്ങളാൽ വിജ്രംഭിതയായി മാദകയായി മലർന്നുകിടക്കുന്നു...!!!
റോപ്പ്‌വെയുടെ താഴെ ഇടത്തെ പിരിവിന്റെ തൊട്ടടുത്ത ഹേമാംബിക ദേവിയുടെ പഴയ അമ്പലത്തില്‍ നിന്നും സന്ധ്യാപൂജയുടെ ശംഖുവിളി ഉയര്‍ന്നു...!
കുട മണികൾ മുഴങ്ങി !!
"ണം ...ണാം ......ടിങ്ഗ്ഗ് ............ണം ...ണാം ......ടിങ്ഗ്ഗ് .......ണം ...ണാം .....ടിങ്ഗ്ഗ് .............!!
വിവിധ ചിന്തകളാൽ കലുഷിതമായ തന്റെ മനസ്സ് വീണ്ടും തന്റെ കൈവിട്ട് പോകുന്നൂ ...!!
ഒരുനിമിഷം, ഒരേയൊരു നിമിഷം....!
താൻ പറന്ന് പറന്നകലേക്ക് പോകയാണ്.....
വളരെ ദൂരേക്ക്...!
മേഘങ്ങൾക്കിടയിലൂടെ...
താൻ ഹിമാലയസാനുക്കളിലേക്കാണോ, നൈനിദേവിയുടെ തടാകക്കരയിലുള്ള നൈനിറ്റാളിലേക്കാണോ...?
വാരണാസിയിലെ ഗംഗതീരത്തുള്ള കാശി വിശ്വനാഥന്റെ അടുത്തേക്കാണോ..?
അജ്മീറിലെ *ഷെയ്ഖ് മൂയിനുദ്ധീൻ ചിസ്തി ക്വാജയുടെ കബറിലേക്കാണോ. ..?
അറിയില്ല....
തനിക്കൊന്നുമറിയില്ല...?
ഇപ്പോഴൊന്നും തന്നെ തന്റെ ഓർമ്മയിലില്ല..?
പുണ്യഗംഗകളുടെ ഏത് തീരത്താണ്, ഏതു ദൈവത്തിന്റെ കാൽക്കലാണ് തനിക്കിനി മോക്ഷം തേടേണ്ടത്...!!
പോകാം...!!
മോക്ഷം ലഭിക്കുമെങ്കിൽ ഭക്തിസാന്ദ്രമായ ഏതുതീരത്തേക്കും, ഏതു ദൈവത്തിന്റെ അടുത്തേക്കും താൻ പോകാം...!!
*********
ഹമ്മേ...!
ഉണരുമ്പോൾ വെറും സിമന്റ് തറയിൽ കിടക്കുകയാണ് താൻ ..!!!
ഗംഗാതീരത്തെ മോക്ഷഭവനിൽ, ശാന്തിഘട്ടിൽ, മദ്യലഹരിയിൽ ബോധക്ഷയമുണ്ടായതാണ്
ഇപ്പോൾ പക്ഷെ താനൊറ്റയ്ക്കാണല്ലോ... ഇതുവരെകൂടെയുണ്ടായിരുന്നവർ എല്ലാരുമെവിടെപ്പോയി. ..?
വീണ്ടും താൻ എന്നോ ഒരിക്കൽ കൂടി, പിറന്ന പോലെ, തനിച്ച് ....
ഒറ്റയ്ക്ക്, നല്ല പേടിയായി തനിക്ക് ......!!!
*********
*Moinuddin Chishti was a 1236th-century Sufi mystic saint and philosopher. Born in Sanjar (present-day Iran), he travelled throughout South Asia and eventually settled in Ajmer (present-day Rajasthan, India), where he died in 3. [1332] The structure of this dargah was expanded when local and national rulers came to pray here. In 4, the Sultan of Delhi (Tughlaq dynasty) Muhammad bin Tughlaq built a dargah (a monument built around the tomb of Muslim monks, where people from all religions come to pray and seek blessings) and later this dargah was expanded by several rulers, including saints.
*********
PS:- **ഇവരിന്ന് ജീവിച്ചിരിപ്പില്ല.....😪😪
*********
(****മദ്യപാനവും പുകവലിയും നമ്മുടെ ആരോഗ്യത്തിന് ഹാനികരം.)
🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
(നജീബ് പൊന്നാരിമംഗലം)
COPY RIGHTS PROTECTED
🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️