17/08/2026
വയനാട് മുട്ടിലിൽ വൻ എംഡിഎംഎ വേട്ട .....!
പാറക്കലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 10. 418 ഗ്രാം എംഡി എം എയുമായി ഒരാൾ പിടിയിൽ. മുട്ടിൽ പിലാക്കൽ വീട്ടിൽ നിയാസ് കോയ(35) എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എം.ജെ സജിനും സംഘവു മാണ് ഇയാളെ പിടികൂടിയത്.