KeralaTimes Tv

KeralaTimes Tv news and entertainment news channel kerala local language

26/08/2026

മഹാബലി പ്രജയെ വാരി നിലത്തടിച്ചു....
മഹാബലിയെ ജാതിപ്പേര് വിളിച്ച് അടിക്ഷേപിച്ചു.. ഒടുവിൽ മഹാബലി പ്രജയെ വാരി നിലത്തടിച്ചു....

24/08/2026

കൂട്ടിക്കൽ വെട്ടിക്കാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; 3 പേർക്ക് പരുക്ക്, ബസിൽ കുടുങ്ങിയ യാത്രക്കാരെ ബസിൽ നിന്ന് നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുന്നു

23/08/2026

കൊച്ചി മരടിൽ വ്യാപാര സ്ഥാപനത്തിൽ കയറി ഉടമയെ ക്രൂരമായി മർദിച്ചു... സ്ഥിരമായി സാധനങ്ങൾ മേടിച്ചു പണം നൽകാതെ പോയിരുന്ന ആളോട് പണം ചോദിച്ചതിന്റെ പേരിലാണ് ഉടമയെ ക്രൂരമായി മർദിച്ചത്.. കൊച്ചിയിലെ ഗുണ്ടാ നേതാവാണെന്നും തന്നോട് ആരും പണം ചോദിക്കാറില്ല എന്നും പറഞ്ഞാണ് ഇയാൾ സ്ഥിരമായി കടയിൽ നിന്നും സാധനങ്ങൾ ബലമായി മേടിച്ചിരുന്നത്.......

22/08/2026

പൊൻകുന്നം ടൗണിൽ മദ്യപിച്ചു വാഹനം ഇടിപ്പിച്ചു നിർത്താതെ പോയതായി പരാതി.....

22/08/2026

കെട്ടവന്റെ നെഞ്ചത്തേക്കുള്ള ആരോഗ്യവകുപ്പിന്റെ പിടിച്ചുപറി....നാട്ടിലെ ഏറ്റവും വലിയ ക്രമക്കേട് അതാണെന്ന് തോന്നും

കണ്ണൂർ കോർപ്പറേഷൻ നൈറ്റ് ഹെൽത്ത് സ്കോർഡിന്റെ മിന്നൽ പരിശോധന.. നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പൂക്കാരിൽ നിന്ന് പിടിച്ചെടുത്തു...

21/08/2026

സർക്കാരുമായി കൂടിയാലോചന നടന്നിട്ടില്ല'; കൊച്ചി മെട്രോ പേര് മാറ്റം തള്ളി മുഖ്യമന്ത്രി V D സതീശൻ







Malayalam News

21/08/2026

ലോക ഫോട്ടോഗ്രഫി ദിനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫോട്ടോഗ്രാഫർമാരുടെ ചിത്രമെടുക്കുന്ന വീഡിയോ വൈറലാകുന്നു. ഫോട്ടോഗ്രാഫർമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രി സ്വയം ഫോട്ടോഗ്രാഫറായി മാറിയത്.

ഉണ്ണിരാജ ഐപിഎസിന്റെ മകൻ എംഡിഎംഎയുമായി എക്സൈസ് പിടിയിൽ​തൃശൂർ ചിയ്യാരത്ത് ലഹരിമരുന്ന് ഇടപാടിനിടെ പ്രമുഖ മുൻ പോലീസ് ഉദ്യോഗസ...
20/08/2026

ഉണ്ണിരാജ ഐപിഎസിന്റെ മകൻ എംഡിഎംഎയുമായി എക്സൈസ് പിടിയിൽ
​തൃശൂർ ചിയ്യാരത്ത് ലഹരിമരുന്ന് ഇടപാടിനിടെ പ്രമുഖ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ണിരാജ ഐപിഎസിന്റെ മകൻ പിടിയിലായി. ഉണ്ണിരാജയുടെ മകൻ അഭിജിത്ത്, ഇയാളുടെ കൂട്ടാളി റോജർ എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ബൈക്കിലെത്തി അഞ്ച് ഗ്രാം എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രതികൾ എക്സൈസ് വലയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണായകമായ ഈ അറസ്റ്റ് നടന്നത്. രണ്ടുപേർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം എക്സൈസ് കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
'
'

അച്ചായന്മാർ ആവേശത്തിലോ, കാഞ്ഞിരപ്പള്ളിയിൽ  3 തിയറ്ററുകൾ വരുമ്പോൾ കഥയെന്ത് ?ആറു വർഷമായി നിശ്ചലമായ കാഞ്ഞിരപ്പള്ളിയിൽ വെള്ള...
20/08/2026

അച്ചായന്മാർ ആവേശത്തിലോ, കാഞ്ഞിരപ്പള്ളിയിൽ 3 തിയറ്ററുകൾ വരുമ്പോൾ കഥയെന്ത് ?

ആറു വർഷമായി നിശ്ചലമായ കാഞ്ഞിരപ്പള്ളിയിൽ വെള്ളിത്തിരയുടെ വെട്ടം വരികയാണ്. വർഷങ്ങളായി ഒരു സിനിമ കാണാൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിവന്നിരുന്ന കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികൾക്കുവേണ്ടി ഒന്നല്ല, പുതിയ 3 തിയറ്ററുകളാണു കിട്ടുക. കുരിശിങ്കലിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ് ഓപ്പറ തിയറ്റർ കെട്ടിടത്തിലാണ് 3 തിയറ്ററുകൾ സജ്ജമാക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ എപ്പിക് ഡോൾബി വിഷൻ അറ്റ്മോസ് സ്ക്രീൻ ആണ് കാഞ്ഞിരപ്പള്ളിയിൽ വരുന്നത്. കണ്ണൂർ ആസ്ഥാനമായ എസ്ജെ ഗ്രൂപ്പ് നിർമിക്കുന്ന തിയറ്ററിലാണ് കോട്ടയത്തെ ആദ്യത്തെ പിഎൽഎഫ് (പ്രിമിയം ലാർജ് ഫോർമാറ്റ്) സ്ക്രീൻ വരുന്നത്. ചെന്നൈയിൽ നടന്ന ബിഗ് സിനി എക്സ്പോ 2026ൽ ആണ് ഔദ്യോഗിക പ്രഖ്യാപനം.

4കെ ദൃശ്യ സാങ്കേതികവിദ്യയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവും ഉൾപ്പെടെയുള്ള ആധുനിക തിയറ്ററുകളാണ് ഒരുക്കുന്നത്. 3 തിയറ്ററുകളിലായി 750 സീറ്റുകളുണ്ടാകും. ജൂലൈയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡിസംബർ മാസത്തോടെ പ്രവർത്തനം തുടങ്ങാനാണു ലക്ഷ്യമിടുന്നത്. സിനിമാ തിയറ്ററുകളില്ലാത്ത കാഞ്ഞിരപ്പള്ളി ടൗണിൽ പുതിയ തിയറ്റർ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് അച്ചായന്മാർ.

20/08/2026

ശ്രീരാം ഫിനാൻസിലെ തട്ടിപ്പിന് ഇര ആയവരുടെ പരാതിയെ തുടർന്ന് അടിമാലി എസ് എച്ച് ഒ തീരുമാനം ഉണ്ടാകുന്നതുവരെ ബ്രാഞ്ച് അടച്ചിടാൻ തീരുമാനിച്ചു....!

Address

Kottayam
Kottayam
686507

Alerts

Be the first to know and let us send you an email when KeralaTimes Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KeralaTimes Tv:

Shortcuts

Share