13/07/2026
സുനയനെ സുമുഖി... കൊറോണ കാലത്ത് ക്ലബ് ഹൗസിലൂടെ കേട്ട് മുട്ടിയ കുറച്ചു മനുഷ്യരുടെ സൗഹൃദ കൂട്ടായ്മയാണ് ഇഷ്ഖ് മക്കാനി, അന്ന് പതിവായി ചായ മക്കാനി എന്ന ക്ലബിൽ പാട്ടും പറച്ചിലുകളുമായി ഞങ്ങൾ സ്ഥിരമായി ഒരുമിച്ച് കൂടാറുണ്ടായിരുന്നു., പിന്നീട് ഒരു മീറ്റപ്പിൽ കുറെ പേരെ കണ്ട് മുട്ടി. അന്ന് ക്ലബ് ഹൗസിലൂടെ തുടങ്ങിയ സൗഹൃദം ഇന്നും വാട്സാപ്പിലൂടെയും മറ്റും നില നിൽക്കുന്നു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള ഞങ്ങൾക്ക് ഇടയിൽ മക്കാനിയൻ എന്ന ബോണ്ടിങ് മറ്റെല്ലാ വ്യത്യാസങ്ങളും മായ്ക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട അമേരിക്ക കാരൻ Alex Achayanzz അച്ചായൻ്റെ കുടിയിരിക്കലിന് എല്ലാവരെയും വിളിച്ചു. അങ്കമാലിക്കെടുത്ത് ആണ് അച്ചായൻ്റെ പുതിയ മനോഹര ഭവനം, എങ്കിൽ പിന്നെ തലേ ദിവസം തന്നെ പോയി Ashfaque P A ൻ്റെ വീട്ടിൽ കൂടാം എന്ന് ഞങ്ങളിൽ കുറച്ചു പേര് കരുതി, അവൻറെ വീട് കുറച്ചു മുൻപ് കൂടിയിരുന്ന സമയത്ത് വിളിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്�