15/05/2024
വിശപ്പിൻ്റെ വിളിയും മഴയുടെ പാലായനവും വനത്തിന് വേലി കെട്ടി തടയാൻ സാധിക്കില്ല
നിലവിലെ വനം വന്യജീവി നിയമങ്ങളും സംരക്ഷണവും പരിപാലനവും അത്യന്തം അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഇതിലാണ് പരിഹാരമുണ്ടാകേണ്ടത്
പുൽപ്പള്ളി : തേക്ക്, യൂക്കാലിപ്റ്റസ്, ഗ്രാൻ്റിസ് തുടങ്ങി സെന്ന വരെ വച്ച് പിടിപ്പിച്ച് സ്വാഭാവിക വനവും പരിസ്ഥിതിയും നശിപ്പിച്ചതും വനത്തിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ദിച്ചതുമാണ് വന്യജീവി അക്രമത്തിനും പ്രകൃതി ദുരന്തങ്ങൾക്കും അടിസ്ഥാന കാരണം.
വിശപ്പിൻ്റെ വിളിയും മഴയുടെ പാലായനവും വേലി കെട്ടി തടയാൻ സാധിക്കില്ല എന്നത് കേവല സത്യം മാത്രമാണ്. വിളകളും വാഹനങ്ങളും നിർമ്മാണങ്ങളുമടക്കം എന്തും നശിപ്പിക്കുന്ന കുരങ്ങന് എന്ത് വൈദ്യുത വേലി? എന്ത് റെയിൽ ഫെൻസിങ്?
അതുകൊണ്ട് തന്നെ അശാസ്ത്രീയമായി വനത്തിൽ വച്ച് പിടിപ്പിച്ച ചെടികൾ നീക്കുക, വനത്തിലെ ഏക വിളകൾ ഇല്ലാതാക്കുക, വനത്തിന് താങ്ങാവുന്ന മൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി കണ്ടെത്തി ശാസ്ത്രീയമായി നിയന്ത്രിക്കുക എന്നിവയാണ് ചെയ്യേണ്ടത്.
അതായത് നിലവിലെ വനം വന്യജീവി നിയമങ്ങളും സംരക്ഷണവും പരിപാലനവും അത്യന്തം അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഇതിലാണ് പരിഹാരമുണ്ടാകേണ്ടത്.
,✒️✒️✒️✒️✒️✒️✒️✒️✒️
*കുറഞ്ഞ ചെലവിൽ നിങ്ങളുടെ* *സ്ഥാപനത്തിന്റെ പരസ്യം പുൽപ്പള്ളി / മുള്ളൻകൊല്ലി മേഖലകളിലെ ഏറ്റവും വലിയ ആദ്യ ഓൺലൈൻ ജനപ്രിയ മാധ്യമമായ "പുൽപ്പളളി ന്യൂസിലൂടെ" ആയിരങ്ങളിലേക്ക് ഞങ്ങൾ എത്തിക്കാം*
👉 *വാർത്തകൾ / പരസ്യങ്ങൾ ഈ നമ്പറിൽ മാത്രം അയയ്ക്കുക*
*Ph: +918111964344*
*"പുൽപ്പളളി ന്യൂസ്"*
*_ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.._*👇
https://chat.whatsapp.com/I9HgVBszlO6C7xEbsxG0gT
***************************************
WhatsApp Group Invite