06/05/2020
DSLR ന്റെ കാലം കഴിഞ്ഞു ഇനി മിറർലെസ്സ് ക്യാമറയുടെ കാലം ആണെന്ന് പറയുന്നവർ ഇതൊന്ന് വായിക്കുക...
DSLR & mirorless രണ്ടും ബെസ്റ്റ് കാമറ തെന്നെയാണ് എങ്കിലും രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
ഇനി വരുന്ന വർഷങ്ങളിൽ മിറർലെസ്സ് ക്യാമറയുടെ കാലമാണ് dslr വാങ്ങരുത് എന്നു പല പോസ്റ്റിലും കമന്റുകൾ കണ്ടു അതു കേട്ട് dslr വാങ്ങാതിരിക്കുന്നവരോട്..
ആദ്യമായി പറയാനുള്ളത് മിറർലെസ്സ് കാമറയുടെ വരവോട് കൂടി ഒഴിവാക്കപ്പെടുന്ന ഒന്നല്ല dslr ക്യാമറകൾ കാരണം ലോകമെമ്പാടും ഇപ്പോഴും 74%ത്തിൽ കൂടുതൽ ഫോട്ടോഗ്രാഫറും യൂസ് ചെയ്യുന്നത് dslr ക്യാമറയാണ് അവരൊന്നും ഇപ്പോഴും മിറർലസ്സിലേക്ക് സ്വിച് ചെയ്തിട്ടില്ല. സ്വിച്ച് ചെയ്യാത്തത് മിറർലെസ്സ് കാമറ മോശം ആയതു കൊണ്ടല്ല തങ്ങളുടെ കയ്യിലുള്ള ലക്ഷകണക്കിന്ന് വിലയുള്ള കാമറ ബോഡിയും, അതിനേക്കാൾ വിലയുള്ള ലെന്സുകളും മറ്റു ആക്സസറീസും ഒഴിവാക്കി സമാന രീതിയിൽ ഉള്ള മറ്റൊന്നിലേക്ക് മാറാൻ ആരും ആഗ്രഹിക്കില്ല.
അതു കൊണ്ടു തന്നെ dslr നിർമിക്കുന്ന കമ്പനികളും ഇതിന്റെ പ്രോഡക്ട് പെട്ടെന്ന് നിർത്തുമെന്നു കരുതേണ്ട. വരുന്ന വർഷങ്ങളിലും അപ്‌ഗ്രേഡ് ചയ്ത ഒരുപാട് dslr ബോഡി റീലീസാവൻ ഇരിക്കുകയാണ് (ഉദാ:canon 6diii 5d5, nikon D6 D780 d7600,d5700.d760.എന്നിവയാണ് ഇറങ്ങാൻ ഇരിക്കുന്ന dslr കൾ )
പുതുതായി വാങ്ങുന്നവർക്കു ഇനി മിറർലെസ്സ് ക്യാമറയല്ലേ നല്ലത് എന്ന് ചോദിക്കുന്നവരോട് ഇത് രണ്ടും ബെസ്റ്റ് ചോയ്സാണ് ഓരോന്നിനും ഓരോ നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ട്
Dslr ക്യാമറയുടെ പൊതുവായ ചില ഗുണങ്ങൾ ആദ്യം പറയാം
1,കൂടുതൽ ലെന്സ് മാർക്കറ്റിൽ അവയ്ലബിൾ ആണ് ( കാനൻ& നൈക്കോൺ 230ൽ കൂടുതൽ വെറൈറ്റി ലെൻസുകൾ മാർക്കറ്റിൽ ലഭ്യമാണ്)
2, ഒപ്റ്റിക്കൽ വ്യു ഫൈൻഡർ
3, ബാറ്ററി ലൈഫ്
4, കൂടുതൽ dediceted ബട്ടണുകൾ
5,പ്രൊഫഷണൽ ലുക്ക്
Dslr ക്യാമറയുടെ ചില ദോഷങ്ങൾ
1 ഭാരം,( കൊണ്ട് നടക്കാൻ ബുദ്ദിമുട്ടാണ്)
2 ഷട്ടർ സൗണ്ട് ( സൈലന്റ് ഏരിയയിൽ ഇത് വല്ലാതെ ആലോസരപ്പെടുത്തും)
ഇനി മിറർലെസ്സ് ക്യാമറയുടെ ഗുണങ്ങൾ
1 ലൈറ്റ് വെയ്റ്റ് ( ഈസി പോർട്ടബിൾ)
2 സൈലന്റ് ഷൂട്ടിങ്
3 ഫാസ്റ്റ് ഫ്രൈയിമിങ് ( സെക്കന്റിൽ 20ൽ കൂടുതൽ ഷോട്ട് എടുക്കാം. ഫുജി xt20യിൽ 30 ഷോട്ട് വരെ എടുക്കാം )
4 ഇമേജ് സ്റ്റബിലൈസ്ഡ് ബോഡി ( dslr ൽ ഇത് ലെന്സിലാണ് വരുന്നത്)
5 ഹൈ റസലൂഷൻ evf ( വ്യു ഫൈന്ററിലൂടെ നോക്കി എക്സ്പോസർ മനസ്സിലാക്കി സെറ്റിങ്ങിൽ ചേഞ്ച് ചെയ്യാം, തുടക്കക്കാർക്ക് ഇത് വളരെ ഉപകാരം ആണ്) evf എന്നു പറഞ്ഞാൽ ഇലക്ട്രോണിക് വ്യു ഫൈൻഡർ )
ഇനി മിറർലെസ്സ് ക്യാമറയുടെ ദോഷങ്ങൾ
1.ലെൻസ് അവയ്‌ലിബിലിറ്റി ( 100ൽ താഴേ മിറർലെസ്സ് ലെന്സ് മാർക്കറ്റിൽ ലഭ്യമുള്ളു)
2 ലെൻസിന്റെ വില.( വലിയ വിലയാണ് മിറേർലെസ്സ് ലെന്സുകൾക്ക്)
3 ബാറ്ററി ലൈഫ് ( എന്ററി ലെവൽ മിറർലെസ്സ് ക്യാമറകളിൽ 500ൽ താഴെ ഫോട്ടോ എടുക്കാനേ കഴിയൂ . ഇതു മൂലം എസ്ട്രാ ബാറ്ററി കരുതണം( പ്രോ ലെവൽ മിറർലെസ്സ് കാമറകളിൽ 1000ന് മുകളിൽ എടുക്കാം)
4 evf ലാഗിങ്( ചെറിയ ഒരു ടൈമിംഗ് ഉണ്ടാകും ഫസ്റ്റ് evf ON ആകാൻ)
5എന്ററി ലെവൽ മിറർലെസ്സ് ക്യാമറകിളിൽ വ്യൂ ഫൈന്ററിന്റെ റീഫ്രഷ് റേറ്റ് കുറവാണ് ഇത് കാരണം കാമറ പാൻ ചെയ്തു ഫോക്കസ് ചെയ്യുമ്പോൾ വെക്തത് വരാൻ ചെറിയ ടൈം എടുക്കും. .
രണ്ടു ക്യാമരയിലും ഉള്ള സവിശേഷതകൾ
1 രണ്ടും നല്ല ഷാർപ് bright ഫോട്ടോസ് എടുക്കാൻ പറ്റിയ ക്യാമറയാണ് (raw&jpeg)
2 ഫാസ്റ്റ് ഓട്ടോ ഫോക്കസ്
3 ഹൈ കോളിറ്റി lcd screen
4 wifi, ബ്ലൂടൂത്ത് കണക്ഷൻ
5 best കളർ ടോൺ
6 4k വീഡിയോ ഷൂട്ട്
7 ടച് സ്ക്രീൻ
8 ട്രൈപോഡ് മൗണ്ട് etc....
ആരാണ് .ട്രാവെൽ, സ്ട്രീറ്റ്,ഫാമിലി, ഫ്രണ്ട്സ് ഈവെന്റ് എന്നീ ഫോട്ടോഗ്രാഫിക്ക് കാമറ എടുക്കുന്നവർ അവർക്ക് മിറർലെസ്സ് എടുക്കാം. (കൊണ്ടു നടക്കാനും യൂസ് ചെയ്യാനും പ്രതേക ബുദ്ദിമുട്ടുകൾ ഇല്ല)
വൈൽഡ് ലൈഫ്, സ്‌പോർട്‌സ്, ആക്ഷൻ, ലാൻഡ്‌സ്കേപ്പ്, ആസ്ട്രോ, എന്നിവക്ക് കാമറ വാങ്ങുന്നവർ അവർക്ക് DSLR എടുക്കാം....
Dslr വരുന്ന 5 വർഷം കൊണ്ടോ 10 വർഷം കൊണ്ടോ ഈ മേഖലയിൽ നിന്നും പോകില്ല.. മിറർലെസിന്റ കൂടെ dslr ഉം ഉണ്ടാകും മാർക്കറ്റിൽ..
പിന്നെ അനലോഗ് ക്യാമറയില് നിന്നും ഡിജിറ്റൽ കാമറയിലേക്ക് മാറിയ പോലെ dslr ൽ നിന്നും മിറർലെസ്സിലേക്ക് മാറ്റം ഉണ്ടാവില്ല..കാരണം രണ്ടും ഡിജിറ്റലാണ് രണ്ടും ഒരേ റിസൾട്ട് തരുന്നു .രണ്ടു പേരിൽ അറിയപെടുന്നു എന്നു മാത്രം. രണ്ടും അതിന്റെതായ് ഗുണങ്ങളിൽ വരുന്ന വർഷങ്ങളിലും നമ്മുടെ മാർക്കറ്റിൽ ഉണ്ടാകും ഒരേ റൂട്ടിൽ പോകുന്ന രണ്ടു ബസ്സുകളെ പോലെ. ഇഷ്ടമുള്ള ബസ്സിൽ കയറാം രണ്ടും എത്തുന്നത് ഒരേ സ്റ്റാന്റിൽ തന്നെ..😊
Dslr ആയാലും മിറർലെസ്സ് കാമറയായാലും നല്ല ഷാർപ് കോളിറ്റി ഫോട്ടോസ് കിട്ടണമെങ്കിൽ ക്യാമറയെ ശരിയായ വിതം കണ്ട്രോൾ ചെയ്യാൻ അറിഞ്ഞിരിക്കണം എന്നാലേ ബെസ്റ്റ് ഫോട്ടോ കിട്ടുകയുള്ളൂ , ക്യാമറയെ കണ്ട്രോൾ ചെയ്യാൻ അറിയില്ലെങ്കിൽ ഏത് കാമറയായാലും നല്ല റിസൾട്ട് കിട്ടില്ല........താങ്ക്സ്...
കടപ്പാട് : shereef uzhinjalath