Sp signature

Sp signature സ്വപ്നങ്ങളെ സ്വന്തം ആകണം.. �

അവസാനിക്കാത്ത യാത്രകൾ.🥰കേദർനാഥിലേക്കു🛕 ഒരു യാത്ര 🥰..എന്റെ ഏതൊരു യാത്രയുടെ തുടക്കം പോലെ തന്നെ ആയിരുന്നു ഈ യാത്രയും.. ഒരുപ...
07/03/2024

അവസാനിക്കാത്ത യാത്രകൾ.🥰

കേദർനാഥിലേക്കു🛕 ഒരു യാത്ര 🥰..

എന്റെ ഏതൊരു യാത്രയുടെ തുടക്കം പോലെ തന്നെ ആയിരുന്നു ഈ യാത്രയും.. ഒരുപാട് വർഷത്തെ സ്വപ്നം ആയിരുന്നു ഇങ്ങനെ ഒരു യാത്ര..
ആ സ്വപ്നത്തിലേക് ഉള്ള യാത്ര തുടങ്ങുന്നു.. 🥰

മഞ്ഞുപെയ്യുന്ന🥶 മലനിരകളിൽ🌄 പോയി ആകാശത്തേക് നോക്കി ശിവനോട് അങ്ങനെ സംസാരിച്ചു നിൽക്കണം.

അതെ കേദരനാഥ്🛕 തന്നെ 🥰.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിശുദ്ധ ഹിന്ദു ക്ഷേത്രമാണ് കേദാർനാഥ്🛕🥰
മന്ദാകിനി നദിയുടെ സമുദ്രനിരപ്പിൽ നിന്ന് 3584 മീറ്റർ ഉയരത്തിലാണ് കേദാർനാഥ്🛕 സ്ഥിതി ചെയ്യുന്നത്.
അതി മനോഹരമായ മഞ്ഞുമൂടിയ❄️❄️ ഗർവാൾ ഹിമാലയൻ പർവതനിരകൾക്കിടയിലാണ് കേദാർനാഥ് ക്ഷേത്രം🛕 സ്ഥിതി ചെയ്യുന്നത്,

അതെ അങ്ങനെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ സ്റ്റേഷനിലേക്കു.🚇 ട്രെയിനിലാണ് യാത്ര എല്ലാ വെള്ളിയാഴ്ചകളിലും കേരളത്തിൽ നിന്നും പുറപ്പെടുന്ന yogi നാഗരി express(22659) (തൃശൂർ നിന്നും sleeper-570 രൂപ💵 സമയം കാലത്ത്⏰ 11.10 )അങ്ങനെ ഒരുപാട് വർഷത്തെ സ്വപനത്തിലേക്കുള്ള എന്റെ യാത്ര തുടങ്ങി.🥰

(നേരെ ഹരിദ്വാറിലേക്കാണ് യാത്ര. അവിടെ നിന്നും ബസ് വഴി സോനപ്രയാഗ്. അവിടെ നിന്നും ഗൗരിക്കുണ്ട് എത്തണം. അവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള നടത്തം തുടങ്ങും.ഇതാണ് റൂട്ട് plan ).

വീട്ടിൽ നിന്നും ഭക്ഷണം🥘 കരുതിയിരുന്നു. അതും കഴിച്ചു അങ്ങനെ രണ്ടര ദിവസം ട്രെയിൻ 🚇.. ഓരോ state റ്റും പിന്നിട്ടു(കേരളം,മഹാരാഷ്ട്ര, മുംബൈ, ഗുജറാത്ത്‌, രാജസ്ഥാൻ, up, ഡൽഹി,)അവസാനം ഹരിദ്വാറിൽ വൈകുന്നേരം ⏰3.30 എത്തി..

ഇനി നാളെ കാലത്ത് ⏰4,5 മണിക്ക് ആണ് സോനപ്രയാഗ് പോകൻ ഉള്ള ബസ്.🚌

ഒരുപാട് സമയം ഉള്ളത്🤷 കൊണ്ട് ഹരിദ്വാർ പോയി ഗംഗ ആരതി🔥 കാണാൻ തീരുമാനിച്ചു. അങ്ങനെ സ്റ്റേഷൻ clock റൂമിൽ bag വെച്ചു നേരെ നടന്നു.

കേട്ടതും vedios ൽ കണ്ടതും വായിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ഹരിദ്വാറും, ഗംഗയും 😒..

പോകുന്ന വഴികളിൽ കച്ചവടക്കാരുടെ🛍️ നീണ്ട നിര തന്നെ കാണാം.

ഇവിടെ ഈ ഗംഗയുടെ തീരത്ത് എത്തുന്നത് വരെ ഗംഗ ഇത്രയും മലിനമാണെന്നു മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല ഞാൻ 😒..
അതും കണ്ടു നേരെ ക്ഷേത്രത്തിനു🛕 ഉള്ളിൽ കയറി.

അവിടെയും കച്ചവടം തന്നെ. ഒരുപാട് ആൾ ദൈവങ്ങളെ അവിടെ കാണാം. ഓരോ വാക്കിനും, പൈസ💵 ആണ്.

അങ്ങനെ ആരതിയും🔥 കണ്ടു. തിരിച്ചു സ്റ്റേഷനിൽ എത്തി. പോകുന്ന വഴിയിൽ ഭക്ഷണവും🥘 കഴിച്ചു...

ഹരിദ്വാറിൽ എത്തുന്നവർക് താമസിക്കാൻ നമ്മുടെ മലയാളിയുടെ🥰 (ayyapa temple ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട് )

അങ്ങനെ നാളെയുടെ ദിവസങ്ങളെ സ്വപ്നവും കണ്ടു ഉറങ്ങാൻ കിടന്നു🛌..

🌄കാലത്ത് നേരത്തെ തന്നെ എഴുനേറ്റു. Fresh ആയി നേരെ ബസ് സ്റ്റാൻഡിലേക്കു നടന്നു🚶‍♂️. എല്ലാ ദിവസവും അതിരാവിലെ🌄 4 മണിക്കും 5 മണിക്കും സോനപ്രയാഗിലേക്ക് ബസ്‌🚌 ലഭിക്കുo.
രണ്ടു രീതിയിൽ ടിക്കറ്റ് എടുകാം.
1--നേരിട്ട് സ്റ്റാൻഡിൽ പോയി ടിക്കറ്റ് എടുക്കുകയാണെങ്കിൽ 550 💵രൂപയാണ്.
2--ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 800 രൂപ വരെ വരും.
ഏകദേശം വൈകുന്നേരം 3⏰ മണിയോടെ സോനപ്രയാഗിലെത്തും.. (ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലം ആണ് ഹരിദ്വാർ -സോൻപ്രയാഗ് റൂട്ട് 😒. അത് കൊണ്ട് ആണ് കൂടുതലും ബസ് പകൽ സർവീസ് നടത്തുന്നത്. ചെറിയ ഇടുങ്ങിയ ഒരുപാട് റോഡുകൾ ഉണ്ടായിരുന്നു. എതിർ ദിശയിൽ ഒരു വാഹനം വന്നാൽ പോകാൻ പറ്റാത്ത വിധം ബ്ലോക്ക്‌ ആകും)

(മറ്റൊരു കാഴ്ച മന്ദാഗിനി-ഭാഗിരീതി നദിയുടെ സംഗമവും കാണാം. പിന്നിട് ആ നദി ഗംഗ ആയി മുന്നോട്ട് ഒഴുകുന്നു)

അങ്ങനെ സോനപ്രയാഗിൽ നിന്നും 200 മീറ്റർ നടന്നാൽ🚶‍♂️ ഗൗരികുണ്ഡിലേക്ക് ഷെയർ ടാക്‌സി ലഭ്യമാണ്. 50 രൂപ💵.5 km ദൂരം ഉണ്ട്.

അങ്ങനെ ഗൗരികുണ്ടിൽ 4 ⏰മണിക്ക് എത്തി. Clock റൂമിൽ bag🛍️ വെച്ച് (100 രൂപ💵 ) മുന്നോട്ട് നടന്നു.

ഗൗരികുണ്ടിൽ ചൂട് വെള്ളം കിട്ടുന്ന കുളം ഉണ്ട്.(വെള്ളം നല്ല ചൂട് ആണ്. പോയി ചാടി പൊള്ളിയാൽ ഞാൻ ഉത്തരവാദി അല്ല 🙏)ബസിൽ ഇത്രയും സമയം ഇരുന്നു ഷീണം ഉണ്ടെങ്കിൽ നമുക്ക് ഇവിടെ കുളിച്ചു🏊‍♂️ യാത്ര start ചെയാം.

( Kedharnath പോകാൻ online 💻രജിസ്റ്റർ ചെയ്യണം. മുകളിൽ അതിനുള്ള സൗകര്യം ഉണ്ടെങ്കിൽ പോലും സമയം ഒരുപാട് പോകുന്നത്മുൻകൂട്ടി book ചെയുന്നത് ആണ് നല്ലത്.. ഞാൻ മുൻകൂട്ടി book ചെയ്തിരുന്നു )

അങ്ങനെ നടത്തം🚶‍♂️ തുടങ്ങി.
നടത്തം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് പല രീതിയിൽ പോകാം 1-ഹെലികോപ്റ്റർ🚁(??
2- കുതിര🐴(1000 രൂപ💵 one side)
3-ട്രോളി (5000 രൂപ💵)
4-കൊട്ട (weight അനുസരിച്ചു വില പറയും )
എനോട് 6000💵 രൂപയാ പറഞ്ഞത് 🤭🤭

ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു.🚶‍♂️

വഴിയിലുടനീളം ഭക്ഷണവും🥘 താമസ സൗകര്യങ്ങളും ലഭ്യമാണ്. (ചായ☕ 20 രൂപ💵
Meggi🍜 ആണ് അവിടെ കൂടുതലും 50 രൂപ💵 )

16 km ഉണ്ട് നടക്കാൻ(board ൽ എഴുതിയത് ശെരിക്കും 21 km നു 300മതി കുറവ് മാത്രം ആണ് ). (7-8 മണിക്കൂർ⏰ സമയം എടുക്കേണ്ടി വരും ) നല്ല വീതി ഉള്ള വഴികൾ ആണ്.കുടിവെള്ളവും,🍶 ബാത്രൂം സൗകര്യങ്ങളും,24 hours open ആയിരിക്കും.പക്ഷെ കുതിരകളുടെ 🐴തിരക്ക് കാരണം നടത്തം മെല്ലെ ആയി..

അങ്ങനെ നടന്നു നടന്നു🚶‍♂️🚶‍♂️ 10.30 കഴിഞ്ഞപ്പോൾ തണുപ്പ് ❄️❄️കൂടി കൂടി വന്നു..മൂക്കിൽ നിന്നും പൈപ്പ് പൊട്ടിയപോലെ ആയിരുന്നു വെള്ളം വന്നത്.കൂടെ തലവേദനയും..
മുന്നോട്ട് പോകാൻ പറ്റാത്ത വിധം ശരീരം തളർന്നു😒.

പിന്നെ ഒരു tentil⛺ കയറി കൂടി (200 രൂപ 💵)

പിറ്റേന്ന് അതിരാവിലെ🌄 തന്നെ എഴുനേറ്റു വീണ്ടും നടത്തം🚶‍♂️ തുടങ്ങി

മുകളിൽ 8 മണിക്ക്⏰ എത്തി.

Ho മനസ്സിൽ പറഞറിയിക്കാൻ പറ്റാത്ത സന്തോഷം❤️ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.

ഒരിക്കലും ഇങ്ങനെ ഇവിടെ എത്തും എന്ന് വിചാരിച്ചിരുന്നില്ല.. ഇത്രയും കഷ്ട്ടപെട്ടു നടന്നതിന്റെ വിഷമവും വേദനയും എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയി..❤️.

മനസ് നിറഞ്ഞു പ്രാത്ഥിച്ചു. കൂടെ നല്ല തണുപ്പും,❄️ snow fall.. എല്ലാം ഒരുമിച്ചു കണ്ടതിന്റെ സന്തോഷം ഒരുപാട് ആസ്വദിച്ചു അങ്ങനെ അവിടെ നിന്നു..

കുറച്ചു ഫോട്ടോസ്📸 എടുത്തു വീണ്ടും കാണാം എന്ന ഉറപ്പോടെ തിരിച്ചു
ഒരുപാട് സന്തോഷത്തോടെ 🥰🥰.

ഐതിഹ്യം . ഇതിഹാസമായിരുന്ന കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവർ തങ്ങളുടെ സഹോദരങ്ങളെ - കൗരവരെ പരാജയപ്പെടുത്തി വധിച്ചു. (ചതിയിൽ കൂടി )യുദ്ധസമയത്ത് തങ്ങൾ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ അവർ ആഗ്രഹിച്ചു . അങ്ങനെ, അവർ തങ്ങളുടെ രാജ്യാധികാരം അവരുടെ ബന്ധുക്കൾക്ക് കൈമാറി, ഭഗവാൻ ശിവനെ അന്വേഷിച്ച് അവന്റെ അനുഗ്രഹം തേടി പുറപ്പെട്ടു. ആദ്യം, അവർ പോയത് ശിവന്റെ പ്രിയപ്പെട്ട വാരണാസിയിലേയ്ക്കാണ് (കാശി) . പക്ഷേ, കുരുക്ഷേത്രയുദ്ധത്തിലെ മരണവും സത്യസന്ധതയില്ലായ്മയും മൂലം പ്രകോപിതനായതിനാൽ ശിവൻ അവരെ കാണാൻ അനുവദിച്ചില്ല.. അതിനാൽ, അദ്ദേഹം ഒരു കാളയുടെ ( നന്ദി ) രൂപം സ്വീകരിച്ച് ഗർവാൾ മേഖലയിൽ ഒളിച്ചു.

വാരണാസിയിൽ ശിവനെ കാണാതെ പാണ്ഡവർ ഗർവാൾ ഹിമാലയത്തിലേക്ക് പോയി . അഞ്ച് പാണ്ഡവ സഹോദരന്മാരിൽ രണ്ടാമനായ ഭീമൻ . ഗുപ്തകാശിക്ക് സമീപം ഒരു കാള മേയുന്നത് അദ്ദേഹം കണ്ടു..
കാള ശിവനാണെന്ന് ഭീമൻ ഉടൻ തിരിച്ചറിഞ്ഞു. ഭീമൻ കാളയെ അതിന്റെ വാലിലും പിൻകാലുകളിലും പിടിച്ചു. എന്നാൽ കാളയുടെ രൂപത്തിലുള്ള ശിവൻ ഭൂമിയിലേക്ക് അപ്രത്യക്ഷനായി, പിന്നീട് കേദാർനാഥിൽ കൊമ്പ് ഉയർന്നു, കൈകൾ തുംഗനാഥിൽ പ്രത്യക്ഷപ്പെടുന്നു, മുഖം രുദ്രനാഥിൽ പ്രത്യക്ഷപ്പെടുന്നു, , ആമാശയം മധ്യമഹേശ്വരിൽ പ്രത്യക്ഷപ്പെടുന്നു , മുടി കല്പേശ്വരില് . _ അഞ്ച് വ്യത്യസ്‌ത രൂപങ്ങളിലുള്ള ഈ പുനരാവിഷ്‌കാരത്തിൽ സന്തുഷ്ടരായ പാണ്ഡവർ, ശിവനെ ആരാധിക്കുന്നതിനുമായി അഞ്ച് സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു.

അങ്ങനെ kedharnath ക്ഷേത്രം ഉണ്ടായി.. നമുക്ക് വേണ്ടി 🥰🥰

ധോണി വെള്ളച്ചാട്ടം 🥰🥰സാധാരണ ദിവസം പോലെ തന്നെ അലാറം⏲️ അടിക്കുന്നത് കേട്ടാണ്  ഉന്നർന്നത്.🌄 പിന്നെ ആണ് അറിഞ്ഞത് rest ദിവസം ...
03/10/2021

ധോണി വെള്ളച്ചാട്ടം 🥰🥰

സാധാരണ ദിവസം പോലെ തന്നെ അലാറം⏲️ അടിക്കുന്നത് കേട്ടാണ് ഉന്നർന്നത്.🌄
പിന്നെ ആണ് അറിഞ്ഞത് rest ദിവസം ആണെന്ന് 😟

നേരെ അടുക്കളയിൽ പോയി എത്തി നോക്കി അമ്മയുടെ💁‍♀️ comment ഇന്ന് എങ്ങോട്ടും തെണ്ടാൻ പോകുന്നില്ലേ..
😒(ഒന്നും പറയാതെ റൂമിലേക്കു🚶 )

അപ്പൊ പിന്നിൽ അമ്മയുടെ ചോദ്യം..അതെ നി ഇന്ന് എങ്ങോട്ടെങ്കിലും പോകും എന്ന് വിചാരിച് നിനക്കു ഒന്നും തിന്നാൻ ഉണ്ടാക്കിയില്ല🙅‍♀️😒 ദോശ🍪 ഉണ്ടാക്കിയാൽ പോരെ??

Oho🤪🤩

അമ്മയുടെ സമ്മതം കിട്ടി. ഒന്നും ഉണ്ടാകേണ്ട ഞാൻ പോകുന്നുണ്ട് 😀😀(എന്നോട കളി )

പിന്നെ സമയം🕗 നോക്കുമ്പോൾ 7 മണി വേഗം 20 min കൊണ്ടു സുൽത്താനെ 🛵(എന്റെ ബുള്ളറ്റ് )കഴുകി വൃത്തിയാക്കി കൂടെ ഞാനും.🛀.8 10 ഇറങ്ങി നേരെ ധോണി waterfalls...💪

ചില യാത്രകൾ അങ്ങനെ ആണ് നിനച്ചിരിക്കാതെ വന്നു ചേരുന്നവ...❤️ അങ്ങനെ വരുന്നവക് മധുരം കൂടും..🥰🥰

വടക്കാഞ്ചേരി -വാഴക്കോട് -ചേലക്കര -ആലാത്തൂർ-പാലക്കാട് - ധോണി waterfalls.. (ഇതാണ് എന്റെ റൂട്ട് )

പനകളുടെ നാട്🌴🌴 പാലക്കാട്‌, മൂടൽമഞ്ഞുള്ള☃️ പർവതങ്ങളുള്ള⛰️ ഒരു സ്വർഗ്ഗീയ ആകർഷണമാണ് ധോണി,
ഒരുപാട് നാളുകൾ ആയി പൂർത്തീകരിക്കാൻ പറ്റാതെ പോയ്‌ ഒന്നാണ് എനിക്ക് ധോണി 😒..

പക്ഷെ ഇന്ന് ഞാൻ അത് എടുക്കും 💪

പാലക്കാട് പട്ടണത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ധോണിയെ ചുറ്റിപറ്റി കിടക്കുന്ന റിസർവ് വനം. ⛰️

ആന,🐘 കടുവ🐯, മാൻ🦌 തുടങ്ങിയ വന്യജീവികളാൽ സമ്പന്നമാണ് എന്ന് കേട്ടിട്ടുണ്ട് ഞാൻ 🤔

പാലക്കാട്‌ ഭംഗി ആസ്വദിച്ചു അങ്ങനെ ഞാനും സുൽത്താനും 🥰

ധോണിയുടെ കവാടത്തിൽ🪟 എത്തിയപ്പോൾ gate അടഞ്ഞു കിടക്കുന്നു ദൈവമേ close ആണോ ഇന്ന് 🤔🤔

Gate🪟 തട്ടിയപ്പോൾ ഒരു ഗൈഡ് വന്നു. ആദ്യ ബാച്ച് പോയെന്നും🗣️ (10.30)ഇനി രണ്ടാമത്തെ ബാച്ച് ഉള്ളു (1.30)എന്നും പറഞ്ഞു..🗣️

അങ്ങനെ ഒരു മണിക്കൂർ post 🔒

അങ്ങനെ 1.00 ആയി🕗. ഗൈഡ്🚶 വന്നു gate തുറന്നു. ടിക്കറ്റ് എടുത്തു (120 💵vedio🎥 എടുക്കാൻ പാടില്ല മുൻകൂട്ടി പെർമിഷൻ എടുക്കണം)

അങ്ങനെ നടത്തം🚶🚶 തുടങ്ങി..

തുടക്കത്തിൽ കാണുന്നത് തേക്കുകൾ ആണ്..
പിന്നിട് അങ്ങോട്ട്‌ പച്ചപ്പ്🌳🌲 നിറഞ്ഞ കാട്..🏞️ വേറെ ലോകത്തിലൂടെ🌏 സഞ്ചാരം..🥰

4 കിലോമീറ്റർ നീളമുള്ള ഈ നടത്തം 🚶🏻‍♂️ പ്രകൃതിയെ അല്ലെങ്കിൽ പ്രകൃതിയുടെ 🌳 അതിന്റെ ഏറ്റവും ശാന്തമായ രൂപത്തിൽ കാണാൻ സാധിക്കും.🥰
ശാന്തമായ ഒറ്റപ്പെട്ട ഇടം കിളികളുടെയും🐥 വണ്ടുകളുടെയും 🐝 കളകളാരവം...

പല നിറത്തിൽ ഉള്ള ചിത്രശലഭങ്ങൾ🦋🦋.
കൊമ്പുകളിൽ ചാടികളിക്കുന്ന കുരങ്ങുകൾ 🐒🐒

പിന്നെ പേര് അറിയാത്ത ഒരുപാട് പ്രാണികൾ🪳🪲🪰🐞 🤭

ഉച്ച സമയത്ത് ആണ് നടക്കുന്നത് എന്നും തോന്നുകയില്ല..

നല്ല മഴക്കാലത്ത്🌨️🌨️ വെള്ളച്ചാട്ടം നിറയും, എന്നും മനോഹരമായ ചെറിയ അരുവികൾ ഒരുപാട് കാണാൻ പറ്റും എന്നും കേട്ടിട്ടുണ്ട്. പക്ഷെ അരുവികൾ ഒന്നും കാണാൻ സാധിച്ചില്ല..😒

മൺസൂൺ (ജൂൺ -സെപ്റ്റംബർ ) ആണ് സന്ദർശിക്കാൻ ഏറ്റവും👌👌 അനുയോജ്യമായ സമയം.

കുത്തനെ⛰️ ഉള്ള കയറ്റങ്ങൾ ശരീരത്തെ പെട്ടന്ന് ഷീണിതനാക്കി🧑🏻‍🦯
പക്ഷെ കാട്ടിലൂടെ ഉള്ള ഈ നടത്തം അത് മറ്റൊരു അനുഭൂതി💪🥰 സമ്മാനിച്ചു

(വെള്ളം എടുക്കാൻ മറക്കരുത് )

ധോണി എന്ന ഈ യാത്ര നിങ്ങളെ പ്രകൃതിയുടെ മനോഹാരിതയിലേക്ക്🌳🌏🏞️ കൊണ്ടുപോകും, ​​പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ നിങ്ങളുടെ മനസിനെ പുതു ജീവൻ നൽകും..എന്റെ ഉറപ്പ് 💪

അങ്ങനെ 1.30 തുടങ്ങിയ നടത്തം🚶🏻‍♂️ 2.45 അവസാനിച്ചു മുകളിൽ എത്തി.

മുകളിൽ കുളിക്കാൻ സ്ഥലങ്ങളുണ്ടെങ്കിലും വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് അനുവദിക്കുന്നില്ല❌❌.. (മരണ കണക്കു ബോർഡ് ഉണ്ട് വെള്ളച്ചാട്ടന്നു അടുത്ത് ).

മുഖം കഴുകി കുറച്ചു ഫോട്ടോസ്📷 എടുത്തു കുറച്ചു നേരം അങ്ങനെ നോക്കി ഇരുന്നു🧎🏼‍♂️..

സമയ🕗 3.30 തിരിച്ചു നടത്തം🚶 തുടങ്ങി.. തിരിച്ചു ഉള്ള നടത്തം എളുപ്പമാണ്🤷, പെട്ടന്ന് എത്തിയാ പോലെ തോന്നി...

അങ്ങനെ ഒരുപാട് നാളുകളായി ഉള്ള സ്വപ്നം നേടിയെടുത്ത സന്തോഷം എന്റെ മുഖത്തു ഉണ്ട് 😀😀❤️❤️..

ധോണി waterfalls വരുന്നവർക്കു വേണ്ടി..

Dhoni waterfalls
Ph: + 8547602073

ഫോറെസ്റ്റ് റേഞ്ച് ഓഫീസ്
ഒലവക്കോട്
Ph: +91 491 2555815

23/09/2021

17/08/2021
27/01/2021

അങ്ങ് ഹിമാലയത്തിൽ

🥰🥰
30/12/2020

🥰🥰

Address

Dhoni
Thrissur
678009

Website

Alerts

Be the first to know and let us send you an email when Sp signature posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share