16/01/2021
- Non Venomous.
#വില്ലൂന്നി_പാമ്പ് ( #കൊമ്പേറി)
കൂടുതല്‍ സമയവും മരത്തില്‍ വസിക്കുന്ന ഇവയ്ക്ക് ഒരു മരത്തില്‍നിന്ന് അടുത്ത മരത്തിലേക്ക് പെട്ടെന്ന് ചാടാനുള്ള കഴിവുണ്ട്. നീണ്ട ശരീരവും പരന്ന തലയും വലിയ കണ്ണുകളുമാണ് ഇവയ്ക്കുള്ളത്, ശരീരത്തിന്റെ അടിഭാഗം വെള്ള നിറത്തില്‍ കറുത്ത പുള്ളികളോടെ കാണാം. തലയിലും പുറകു വശങ്ങളിലും ബ്രൗണ്‍ നിറമാണ്.
മരത്തില്‍ വസിക്കുന്ന പല്ലികള്‍, ചെറുജീവികള്‍, ചെറുപക്ഷികള്‍ എന്നിവയാണ് ആഹാരം. ഇരപിടിക്കുന്ന സമയം മരത്തില്‍നിന്ന് താഴേക്ക് വീഴുമ്പോള്‍ ഇവയുടെ ശരീരം വില്ലുപോലെ വളച്ചു വയ്ക്കുന്നതിനാലാണ് വില്ലുന്നി എന്ന പേര് വീണത്.
Locatiion: Kaduthuruthy