Cine Trivandrum

Cine Trivandrum കണ്ണിലുടക്കിയ സംഭവങ്ങൾ.!!!

12/03/2026

ധ്യാൻ ശ്രീനിവാസന് അഭിനയിക്കാൻ സ്ക്രിപ്റ്റിന്റെ ആവശ്യം ഇല്ല എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ...

പടം തിയറ്ററിൽ ഇറങ്ങിയാൽ..ഇപ്പോഴത്തെ റിവ്യൂ സ്റ്റൈൽ വെച്ച് നോക്കുക ആണെങ്കിൽ... റിവ്യൂ ." സിനിമ കണ്ടു ..ഒരു വകക്ക് കൊള്ളില...
30/10/2022

പടം തിയറ്ററിൽ ഇറങ്ങിയാൽ..

ഇപ്പോഴത്തെ റിവ്യൂ സ്റ്റൈൽ വെച്ച് നോക്കുക ആണെങ്കിൽ...

റിവ്യൂ .

" സിനിമ കണ്ടു ..

ഒരു വകക്ക് കൊള്ളില്ല ..

പെണ്ണുപിടിച്ചും കള്ളുകുടിച്ചും ജീവിക്കുന്ന നായകനെ അങ്ങോട്ടേക്ക് പ്രേമിക്കുന്ന ബാല്യകാല സുഹൃത് തുളസി ഒരുമാതിരി കലിപ്പാന്റെ കാന്താരി കൺസപ്റ്റൊക്കെ തിരക്കഥയിൽ എഴുതിച്ചേർത്ത തിരക്കഥാകൃത്തിനൊക്കെ ഇനി എന്നാണ് നേരം വെളുക്കുക .🤷‍♂️

മക്കളേ നല്ല പാതയിൽ പോകാൻ രക്ഷിതാക്കൾ ശകാരിച്ചു എന്നൊക്കെ ഇരിക്കും എന്നും കരുതി അപ്പന്റെ കുപ്പായം വെട്ടി കീറി നാടു വിടുക എന്നൊക്കെ പറഞ്ഞാൽ അത്തരം ടോക്സിക് ചിന്താഗതി വച്ചുപുലർത്തുന്ന നായകന്റെ ബാല്യകാലം എന്ത് സന്ദേശമാണ് പുതുതലമുറക്ക് നൽകുന്നത് .🤷‍♂️🤷‍♂️

എതിരാളിയെ മുണ്ടുരിഞ്ഞു അടിക്കുന്ന നായകൻ ..അതിനെ ഗ്ലോറിഫൈ ചെയ്യാൻ കൊറേ സഹതാരങ്ങളും ..🤷‍♂️🤷‍♂️🥴🙏

ജഡ്ജിയെ പൂട്ടി ഇട്ടു മാസ്സ് കാണിക്കുന്ന നായകൻ മൊത്തം നീതി ന്യായ വ്യവസ്ഥയെ ആണ്‌ ചോദ്യം ചെയ്തിട്ടുള്ളത് ..😤😤

സിനിമ ഒരു വകക്ക് കൊള്ളില്ല
My Rating 2.56 /10

ഭദ്രൻ ആകെ നിരാശപ്പെടുത്തി ..മഹാനടൻ മോഹൻലാലിൽ നിന്നും ഇത്തരമൊരു കഥാപാത്രം ഇനി ഉണ്ടാവാത്തിരിക്കട്ടെ രുന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

NB: ആകെ കാണാൻ കൊള്ളാവുന്ന സിൽക്ക് സ്മിത എന്നാ അതുല്യ പ്രതിഭയുടെ ഒരു സോങ് മാത്രം ... "

😂😂😂😂😂

എന്താ മോണൂസെ റിവ്യൂ കൂടി പോയോ...😂😂

ക്രെഡിറ്റ് :

NB: ഈ സിനിമ ഒരുപാട് തവണ സൂര്യ യില് നിന്ന് കണ്ടിട്ടുണ്ട് ഇപ്പൊ ഏഷ്യനെറ്റ് ആണ് ഇടുന്നത്... ( കാണാൻ ഇഷ്ടം സൂര്യ ടിവി യില് നിന്ന് ആണ്)❤️
പക്ഷേ തിയറ്ററിൽ നിന്ന് കാണാൻ സാധിച്ചു ഇല്ല..
എന്തായാലും തിയറ്ററിൽ നിന്ന് കാണും...❤️

അനിൽ കുമാർ. ✍️

🎬Seyraa Narasimha Reddyതല വെട്ടി കളഞ്ഞിട്ടും ഒറ്റക് നിന്ന് ബ്രിട്ടീഷുകാരെ കൊന്ന് തള്ളി അവസാനം മരിച്ചു വീഴുന്ന ചിരഞ്ജീവിയ...
29/10/2022

🎬Seyraa Narasimha Reddy

തല വെട്ടി കളഞ്ഞിട്ടും ഒറ്റക് നിന്ന് ബ്രിട്ടീഷുകാരെ കൊന്ന് തള്ളി അവസാനം മരിച്ചു വീഴുന്ന ചിരഞ്ജീവിയുടെ നരസിംഹ റെഡ്‌ഡി 🔥

സത്യത്തിൽ ഒരുപാട് ട്രോൾ കിട്ടിയ സിനിമയും സീനും ആയിരുന്നു ഇതു.

ബാഹുബലി 2 ന്റെ ഇതിഹാസ വിജയം കണ്ടു ചിരഞ്ജീവി തനിക്കും 1000കോടി അടിച്ചു ഇന്ത്യൻ സിനിമയിൽ റെക്കോർഡ് ഇടണം എന്ന് ഉറപ്പിച്ചു എടുത്ത പടമാണ് Seyraa Narasimha Reddy.

200കോടി മുടക്കി എടുത്ത ഈ സിനിമയിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം Amitabh Bachan, സൗത്ത് ഇന്ത്യൻ Lady Superstar നയൻ‌താര വിജയ് സേതുപതി ഇങ്ങെനെ വലിയ താരങ്ങൾ തന്നെ ഉണ്ടായിരുന്നു.

പക്ഷെ ബാഹുബലിക്ക് കിട്ടിയ പോലൊരു Pan ഇന്ത്യൻ Success ഈ സിനിമക്ക് കിട്ടിയില്ല. വമ്പൻ തുകയ്ക്ക് Rights വിറ്റു പോയ ചിത്രം. ബോക്സ്‌ഓഫീസിൽ വലിയ പരാജയം തന്നെ ആയിരുന്നു. 250കോടി ആയിരുന്നു ചിത്രം നേടിയത്.

കുറെ കത്തി Action സീനുകൾ, Over Melodrama ആയ Emotion സീനുകൾ മാറ്റി നിർത്തിയാൽ നല്ലൊരു Production Quality യിൽ വന്ന Periodic Action ചിത്രം ആണ് Narasimha Reddy.

കേരളത്തിൽ ഉൾപ്പെടെ വളരെ റെക്കോർഡ് സ്‌ക്രീനിൽ Release നടത്തിയ തെലുഗ് ചിത്രം ആയിരുന്നു ഇതു.

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി സിനിമ നിർമ്മാണ രംഗത്തേക്ക് 🎬"Dhoni Entertainment"-To Produce A First Feature Film i...
24/10/2022

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി സിനിമ നിർമ്മാണ രംഗത്തേക്ക് 🎬

"Dhoni Entertainment"-To Produce A First Feature Film in Tamil..

Cast & Crew Announcement Soon.. ❤️

✍️

കാത്തിരിപ്പിന് വിരാമം..... Its Happening.... Mohanlal -LJP movie official announcement soon🔥
23/10/2022

കാത്തിരിപ്പിന് വിരാമം.....

Its Happening....

Mohanlal -LJP movie official announcement soon🔥

പടവെട്ടിൽ എന്നെ ഏറ്റവും ആകർഷിച്ച പ്രകടനം  നിവിൻ പോളിയുടേതോ ഷമ്മി തിലകന്റേതോ അല്ല.രവിയുടെ ഇളയമ്മയായ രമ്യാ സുരേഷിന്റെ അഭിന...
23/10/2022

പടവെട്ടിൽ എന്നെ ഏറ്റവും ആകർഷിച്ച പ്രകടനം നിവിൻ പോളിയുടേതോ ഷമ്മി തിലകന്റേതോ അല്ല.

രവിയുടെ ഇളയമ്മയായ രമ്യാ സുരേഷിന്റെ അഭിനയം ആയിരുന്നു.❤️

എത്ര തന്മത്വത്തോടെയാണ് അവർ ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്.👌

പണ്ട് ഞാൻ പ്രകാശനിലൊക്കെ മികച്ച പ്രകടനം കാഴ്ച വച്ച നടിയാണെങ്കിൽ കൂടി ഇത്രയും കഴിവുള്ള ഒരാളാണ് രമ്യ എന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല..❤️

തുടക്കം മുതൽ അവസാനം വരെയും സ്ക്രീനിൽ അപാര പെർഫോമൻസ് ആയിരുന്നു. ❤️

ചില സീനുകളിൽ ഒക്കെ നായകനായ നിവിനും മേലെ സ്കോർ ചെയ്യാൻ രമ്യ സുരേഷിന് കഴിഞ്ഞു എന്നതാണ് സത്യം.🔥

പ്രത്യേകിച്ചും ക്ലൈമാക്‌സിലുള്ള അവരുടെ ഒരൊറ്റ ഡയലോഗ് മതി തീയേറ്റർ മൊത്തം എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ.💪

തുടർന്നും മികച്ച കഥാപാത്രങ്ങളുമായി രമ്യ സുരേഷ് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കട്ടെ.❤️

രമ്യയെന്ന നടിയെ മികച്ച അഭിനേത്രി എന്ന് തന്നെ രേഖപ്പെടുത്തട്ടെ മലയാള സിനിമ മേഖല ❤

© ✍️

കരിക്ക് എന്ന കൂട്ടായ്മയുടെ പ്രത്യേകത എന്തെന്നാൽ അവരുടെ കൂടെയുള്ള ആളുകൾ തന്നെയാണ്ആദ്യ കാലങ്ങളിൽ ജോർജും ലോലനും കയ്യടി നേടി...
22/10/2022

കരിക്ക് എന്ന കൂട്ടായ്മയുടെ പ്രത്യേകത എന്തെന്നാൽ അവരുടെ കൂടെയുള്ള ആളുകൾ തന്നെയാണ്

ആദ്യ കാലങ്ങളിൽ ജോർജും ലോലനും കയ്യടി നേടിയപ്പോൾ പിന്നീട് വന്ന ഓരോ എപിസോടുകളിലും അവരുടെ മറ്റ് ഷോർട്ട് വീഡിയോകളിലും പുതിയ പുതിയ ആളുകൾ സ്കോർ ചെയ്യുന്നതാണ് കണ്ടത്

പണ്ട് മുതലെ ജോർജും, ലോലനും, അമ്മാവനും, നൗഷാദ് വാവയും സുരയുമൊക്കെ കയ്യടി നേടി പോകുമ്പോൾ അങ്ങനെ അധികം ചർച്ചകളിൽ ഒന്നും വരാതെയിരുന്ന ഒരു മിനിമം ഗ്യാരൻ്റി പെർഫോമൻസ് നൽകിയിരുന്ന നടനാണ് കിരൺ വിയ്യത്ത്♥️

എങ്ങനെ വേണേലും place ചെയ്യാൻ പറ്റിയ നടൻ

സ്ക്കൂട്ട് എന്ന സീരിസിൽ ഒരു അല്പം മണ്ടൻ ആയ കഥാപാത്രം, അതുപോലെ തന്നെ അല്ലെങ്കിൽ അതിലും കോമിക് രീതിയിലുള്ള കഥാപാത്രമാണ് കലക്കാച്ചിയിൽ

ഉൽക്ക സീരിസിൽ അത് വരെ ചെയ്തപോലെയുള്ള കഥാപാത്രമായിരുന്നില്ല ഒരു ആൽഫാ സ്വഭാവമുള്ള decision maker ൻ്റെ ബോഡി ലാംഗ്വേജ് ഒക്കെയുള്ള ഒരു കഥാപാത്രം

കരിക്കിൻ്റെ തന്നെ fliq എന്ന ചാനലിൽ നിലവിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന ജബ്ല എന്ന സീരിസിൽ ഇതുവരെ കാണാത്ത മറ്റൊരു മുഖം

ശരിക്കും 4th എപിസോഡ് കിരൺ ഞെട്ടിച്ചു♥️👏

സ്‌കൂട്ടിന് ശേഷം വളരെ താൽപര്യത്തോടെ കാത്തിരിക്കുന്ന ഫ്ളിക്കിൻ്റെ സീരീസ്♥️

കരിക്കും കൂട്ടരും എന്നും സ്പെഷ്യൽ ആണ്♥️✨

© Vishnu K Vijayan ✍️

ഹൃദയം സിനിമയിലെ ഒരു hidden ഡീറ്റൈലിങ് നോക്കാം.ഹൃദയത്തിൽ ദർശനയുടെ കൂട്ടുകാരി പൊട്ടിടുമ്പോൾ പറയുന്നുണ്ട് ഇതിൽ വീഴാത്ത മലയാ...
22/10/2022

ഹൃദയം സിനിമയിലെ ഒരു hidden ഡീറ്റൈലിങ് നോക്കാം.
ഹൃദയത്തിൽ ദർശനയുടെ കൂട്ടുകാരി പൊട്ടിടുമ്പോൾ പറയുന്നുണ്ട് ഇതിൽ വീഴാത്ത മലയാളി പയ്യന്മാർ ഇല്ലെന്ന്.
(കൂട്ടുകാരി പെണ്ണ് അപ്പോൾ പൊട്ട് ഇടുന്നത്തിന്റെ ഉദ്ദേശം മനസ്സിലായല്ലോ...)

ഇതേ കൂട്ടുകാരി പരീക്ഷക്ക് പൊട്ടി supply അടിച്ചു സെൽവന്റെ tution ക്ലാസ്സിന്‌ വരുമ്പോൾ പൊട്ട് ധരിക്കുന്നില്ല. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം. കൂട്ടുകാരി പെണ്ണ് ആത്മാർത്തമായി പഠിക്കാൻ തന്നെയാണ് സെൽവന്റെ അടുത്ത് വരുന്നത്.

© സിനിമ നിരുപകൻ ✍️

Address

Vattiyoorkavu

Website

Alerts

Be the first to know and let us send you an email when Cine Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cine Trivandrum:

Share