18/10/2025
*ഗായകന് ആശ്വാസമായി വയനാട് ഡ്രീംസ്*
വീണ്ടും ചാരിറ്റി പ്രവർത്തനവുമായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ. പ്രശസ്ത ഗായകൻ ശരത് രാജൻ ചികിത്സ സഹായ നിധിയിലേക്ക് കൈത്താങ്ങായി വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിൾ സൊസൈറ്റി, ശരത് രാജൻ്റ കുടുംബത്തിന് വയനാട് ഡ്രീംസ് പ്രസിഡന്റ് സുബൈർ വയനാട്, ട്രഷറർ ശശി താഴത്തുവയൽ രക്ഷധികാരി നിസാർ വയനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ എൽദോ പോത്തുകെട്ടി, മാരാർ വയനാട്, സിസിലി ബത്തേരി, സുമിത മീനങ്ങാടി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. ഈ ഉദ്യമത്തിനായി സഹകരിച്ച വയനാട് ഡ്രീംസിലെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ.