05/17/2023
എത്ര പേരാണ് ഈ ICU ന്റെ പുറത്തു കാത്തിരിക്കുന്നെ ... ഇത്രയും രോഗികൾ ഈ നാട്ടിൽ ഉണ്ടോ. എല്ലാരും എന്തോ ചിന്തയിൽ മുഴുകി ഇരിക്കുവാ ... എന്റെ ചിന്തകൾ പതിവ് പോലെ കാട് കയറാൻ തുടങ്ങി. ഓരോ മനുഷ്യരെയും ഞാൻ നോക്കി. എല്ലാ മുഖങ്ങളും ഓരോ കഥ വിളിച് പറയുന്ന പോലെ തോന്നി. പളളിയിലേക്കാളും പ്രാർത്ഥനകൾ ദൈവം കേൾക്കുന്നത് ഇവിടെ ആയിരിക്കും. രാത്രി ആവാൻ ആയി ... അവര് എന്നാ വിളിക്കാത്തെ . ഒരു നോക്ക് കാണാൻ ഉള്ള കൊതിക്കു ഞാനും കാത്തിരുന്നു.
എഞ്ചിനീയറിംഗ് പഠിച്ച കാലത്തു ഒരു അദ്ധ്യാപകൻ പറഞ്ഞാ ഒരു വാക്ക് ഞാൻ അപ്പൊ ഓർത്തു ... ഇപ്പൊ ഈ 4 കൊല്ലം പഠിച്ചാൽ ഇനി 40 കൊല്ലം സമാധാനം ആയി ജീവിക്കാം. ഇല്ല സാറേ ... എവിടേയോ സാറിനു തെറ്റി. ജീവിക്കാൻ പഠിക്കുന്നെ ജീവിക്കാൻ തൊടങ്ങുമ്പോഴാ എന്നാണ് എന്റെ അനുഭവം. Dynamics of machinary എക്സാമിനു ആൻസർ അറിയാണ്ട് ഇനി എന്നാ ചെയ്യും എന്ന് ഓർക്കുന്ന uncertainity പോലെ അല്ല ജീവിതത്തിലെ uncertainity. അവിടെ തോറ്റാൽ ഇനിം അവസരം ഉണ്ട് . ഇവിടെ തോൽവി അല്ല പ്രശ്നം. ആ വഴിയുലൂടെ ഉള്ള യാത്ര ആണ്. ചോര തിളപ്പ് മാറുമ്പോ കണ്ണ് തുറക്കും ... എന്നാൽ കണ്ണ് തുറക്കുമ്പോഴേക്കും ജീവിതം പാതി വഴി ആവും..
"ചേട്ടാ ... എണീറ്റെയ് ... ചേട്ടനെ കാണാൻ വിളിക്കുന്നുണ്ട് "
ഓരോന്ന് ഓർത്തു ഓർത്തു ഉറങ്ങാൻ ഹോസ്റ്റലിലെ ബിരിയാണി കഴിച്ചിട്ട് ഉള്ള AMOS ക്ലാസ്സിലും നല്ലത് ഇവിടെ ആണ് എന്ന് തോന്നുന്നു .
ഒരു നൂറ് വാട്ട് ഇളിയും കൊണ്ട് ഞാൻ ഓടി ചെന്ന്. എന്റെ ഇളി കണ്ട് നഴ്സിനും സന്തോഷം രോഗിക്കും സന്തോഷം .പക്ഷെ രോഗി എന്നെ അടുത്തു വിളിച്ചു ഒരു അപേക്ഷ പറഞ്ഞു ...
"എടാ ഇവിടെ കിട്ടുന്ന bun കൊള്ളുല... നീ എനിക്ക് കൊറച്ചു ബിസ്ക്കറ്റ് കൊണ്ട് വന്ന് താ അടുത്ത തവണ ". ഞാൻ കേട്ടതിൽ വെച് എന്റെ ജീവിതത്തിലെ ഏറ്റവും വില ഉള്ള ആഗ്രഹം ആണ് എനിക്ക് അത് . ഇന്നും ഞാൻ ഓർക്കും .... ആ ചായക്കും ബണ്ണിനും രുചി ഒട്ടും ഇല്ല .
-abi
Abin George