22/06/2020
Dear friz
അധികം മുഖവുരയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല, ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ നല്ല മഴ ആയിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ ചെറുതായി അങ്ങ് ചാറി തുടങ്ങി. നടത്തം കവലയിൽ നിന്ന് main റോഡ് ലേയ്ക്ക് ഇറങ്ങാൻ തുടങ്ങവേ ഒരു car നല്ല വേഗത്തിൽ പാഞ്ഞു വളവെടുത്തു വരുന്നു. വേഗത കണ്ടപാടെ ഒരു ടിപ്പിക്കൽ മലയാളി എന്ന നിലയ്ക്ക് ദേഷ്യവും കൈ ചൂണ്ടി രണ്ട് പുലഭ്യവും കാറിനുള്ളിലെ ഡ്രൈവറെ നോക്കി പറയാൻ തോന്നി. fast and furious ആയി നീങ്ങുന്ന കാറിലെ (വ്യക്തി മുൻപരിചയം ഇല്ല അപരിചിതൻ )dominic Toretto (fast and furious movie യിലെ vin diesel ന്റെ character name ആണ് ) എന്ന് തോന്നിക്കും വിധത്തിലുള്ള drive ... കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല മിണ്ടാതെ മുന്നോട്ട് നടന്നു. കാറിന്റെ വേഗത 5 seconds പോലും വേണ്ടല്ലോ കണ്ണിൽ നിന്ന് മറഞ്ഞു പോവാൻ, ഹാ എന്തേലും ആവട്ടെ എന്ന് പറഞ്ഞ് കൈവീശി അങ്ങ് നടന്നു, എന്റെ കാര്യം നടക്കട്ടെ. കൈവീശി തിരിഞ്ഞു നടക്കാൻ തുടങ്ങവേ.... 🤪🤪 വല്യ ഒരു ശബ്ദം പിന്നിൽ കേട്ടു , കേട്ടപാടെ ഞാൻ ഒന്ന് തിരിഞ്ഞു... പാഞ്ഞു car ഓടിച്ചു പോയ dominic Toretto യും കാറും opposit ഉം ആയി വന്ന വെളുത്ത swaiftഉം ആയി ഇടിച്ചു അവിയലു പോലായി. സിനിമ ഭാഷയിൽ പറഞ്ഞാൽ പവനായി... ശവം ആയിട്ടില്ല. ഞാൻ നിന്നില്ല ഓടി കാറിന്റെ സമീപത്തേക്ക് ചെന്ന് വണ്ടിയ്ക്ക് ചുറ്റും നോക്കി രണ്ട് കാറും ചമ്മന്തി പരിവം മറ്റേ കറിൽ എയർ ബാഗ് ഉണ്ടായിരുന്നു... എന്നാൽ dominic toretto യുടെ കാറിൽ no എയർ ബാഗ്. അധികം നിന്നില്ല car മറിഞ്ഞ ആണ് കിടപ്പ് തള്ളി നേരെ ആക്കാൻ ഞാനും രണ്ട് ചേട്ടൻ മാരും ഒന്ന് ശ്രെമിച്ചു. നടന്നില്ല പിന്നെ കണ്ട് നിന്നവർ കൂടി ഞങ്ങൾക്കൊപ്പം നിന്ന് തള്ളി വണ്ടി നിവർത്തി. രാവിലെ ആയതു കൊണ്ടും മഴ ആയത് കൊണ്ടും ആൾക്കാർ പരിസരത്തു കുറവായിരുന്നു. എന്തിരുന്നാലും ഞങ്ങൾ ഉള്ളവർ കുറച്ച് പേർ വണ്ടി തള്ളി നേരെ ആക്കി കാറിലെ ഡ്രൈവർ നമ്മുടെ dominic toretto(ചെറുപ്പക്കാരൻ ആണ് 30വയസ്സ് കാണും ഏകദേശം ) ശ്വാസം വിടുന്നുണ്ട് നേരിയ ഒരു അനക്കം എയർ ബാഗ് ഇല്ലാത്തതാണോ വരഞ്ഞതാണോ അറിയില്ല opposite ഉള്ള ഡ്രൈവർക്ക് അതുള്ളതിനാൽ അയാൾക്ക് വലിയ prb ഇല്ല എന്ന് പിടികിട്ടി. രക്ഷാപ്രവർത്തനങ്ങളൊക്കെ നടത്തി വേറൊരു വണ്ടികളിൽ കയറ്റി ഇരു ഡ്രൈവർ മാരെയും ഹോസ്പിറ്റലിലേക്ക് വിട്ടു.
സുഹൃത്തുക്കളെ, ഞാൻ ഇത്രയും വിശാലമായി വിവരിച്ചത് മറ്റൊന്നും കൊണ്ടല്ല. അപകടം സംഭവിച്ച വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ച് ചിന്തിച്ചിട്ടാണ്. ആ വേഗത്തിൽ വന്ന ചെറുപ്പക്കാരൻ സാമാന്യ നല്ല വേഗത്തിൽ ആയിരുന്നു. അയാൾ ഒരു പക്ഷെ ന്യായമായ വേഗത്തിൽ വണ്ടി ഓടിച്ചിരുന്നേൽ അപകടം ഒഴിവാക്കാമായിരുന്നു, opposite വന്ന ആൾക്കും പ്രശ്നം ഉണ്ടാവില്ല,മറ്റു വണ്ടിയാത്രക്കാർക്കും, വഴിയിലൂടെ പോയവർക്കും സമീപത്തെ കടക്കാർക്കും ഒക്കെ അവരുടെ സമയം നഷ്ട്ടപടില്ലായിരുന്നു. സ്വന്തം സാഹചര്യങ്ങൾക്ക് വേണ്ടി പായുമ്പോൾ നിരപരാധികളായ മറ്റു പലരുടെയും ജീവനെയും സമയത്തെയും ആണ് ഒരു നിമിഷം കൊണ്ട് നഷ്ട്ടപെടുത്തുന്നത്. ഒരു മുൻപരിചയവും ഇല്ലാത്ത വ്യക്തികളെ ആവും എന്ന് മാത്രം. നല്ല മഴ ഉള്ള സമയം വേഗത്തിൽ പോവുമ്പോൾ വണ്ടി പാളും. സാമാന്യം ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളു. മഴയില്ലെലും ഉണ്ടായാലും plz limit our speed.ഒന്ന് താമസിച്ചാൽ നമുക്ക് ഉണ്ടാവുന്ന നഷ്ട്ടത്തെക്കാൾ വലുതല്ലേ നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ.ഇതൊന്നും നമ്മുടെ കയ്യിൽ അല്ല എന്ന് പറഞ്ഞ് തള്ളിക്കളയരുത്. ഒരു പരുതി വരെ നമ്മുടെ കയ്യിൽ ആണ്. ഒന്ന് വേഗത കുറച്ചാൽ വലിയ തട്ട് ചെറിയ ഒരു തട്ടാക്കി മാറ്റാൻ പറ്റുമല്ലോ നമുക്ക്. വണ്ടി start ചെയ്യുമ്പോൾ നമുക്ക് നമ്മുടെയോ നമ്മുടെ കൂടെ യാത്ര ചെയ്യുന്നവരുടെയോ സുരക്ഷയിൽ മാത്രം അല്ല. പുറമെ ഉള്ള യാത്രികരുടെയും സുരക്ഷയിൽ ഉത്തരവാധിത്വം ഉണ്ട്. So plz limit ur speed. നമുക്ക് നമ്മുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി start ചെയ്യാം drive ചെയ്യാം... 😊🙏