Sm'N Positive Thinkings

23/03/2026

⚡⚡⚡

തെറ്റിധാരണകൾ ഉണ്ടാകുന്നതു തെറ്റായ വിവരണങ്ങളിൽ നിന്നോ, തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്നോ ആകാം..
കാര്യമറിയാതെ കഥ പറഞ്ഞു നടക്കുകയോ, കഥ അറിയാതെ കാര്യങ്ങളെ വിലയിരുത്തുകയോ അരുത്...🔥

17/01/2026

1945ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കൻ സേന ആറ്റം ബോംബ് വർഷിച്ചതോടുകൂടി രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ചു.

ഈ രണ്ടു പട്ടണങ്ങളിലെയും സകല ജീവജാലങ്ങളും കത്തി ചാമ്പലായി. പുൽനാമ്പുകൾ പോലും ഇനി തളിർക്കാത്തവണ്ണം കരിഞ്ഞു ചാരമായി.

എന്നാൽ ഈ ദുരന്ത
ത്തെയൊക്കെ അതിജീവിച്ച ഒരു ചെടിയുണ്ട്, ഹിരോഷിമയിൽ. അതിന്റെ പേരാണ്
ജിൻകോ ബിലോബാ
(Ginkgo Biloba) ദുരന്തത്തിൽ ഈ മരങ്ങൾ അപ്പാടെ കത്തിപ്പോയെങ്കിലും വളരെ കുറച്ചു നാളുകൾക്കകം തന്നെ അവ വീണ്ടും തളിർത്തു. ആറ് മരങ്ങളാണ് അത്തരത്തിൽ വീണ്ടും തളിർത്തു വന്നത്. ആ ആറ് മരങ്ങളും ഇപ്പോഴും ഹിരോഷിമയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.

എന്തുകൊണ്ട് ഈ മരങ്ങൾ മാത്രം ആറ്റം ബോംബുകളെ അതിജീവിച്ചു?
ഈ മരങ്ങളുടെ വേരുകൾക്ക് ഭൂമിയുമായി അനിതര സാധാരണമായ ബന്ധ
മാണുണ്ടായിരുന്നത്. അവയുടെ വേരുകൾ തമ്മിലും നല്ല ഇഴയടുപ്പം ഉണ്ടായിരുന്നു. ബന്ധങ്ങളുടെ ഈ ദൃഢതമൂലമാണ് വലിയ ഒരു ദുരന്തത്തെപ്പോലും ആ മരങ്ങൾ അതിജീവിച്ചത്.

*☝️ബന്ധങ്ങൾ സുദൃഢമാണെങ്കിൽ നമുക്ക് ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കും.*

*😔നിർഭാഗ്യവശാൽ നമ്മളൊക്കെ ഇന്ന് യന്ത്രങ്ങളുടെ അടിമകൾ ആയിരിക്കുന്നു. ഇന്ന് നമ്മുടെ ബന്ധങ്ങൾ ഏറെയും പോക്കറ്റിൽ ഒതുങ്ങുന്ന മൊബൈൽ ഫോണിലെ നമ്പറുകൾ മാത്രമാണ്.*

*😔യന്ത്രങ്ങളോടുള്ള അടുപ്പം കൂടിയപ്പോൾ നമ്മുടെ ജീവിതവും യാന്ത്രികമായി. സ്നേഹവും സൗഹൃദവും കൂട്ടായ്മയുമൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നും ചോർന്നു പോയിരിക്കുന്നു.*

*❤️കുടുംബാംഗങ്ങൾ തമ്മിലും അയൽക്കാർ തമ്മിലും സുഹൃത്തുക്കൾ തമ്മിലുമൊക്കെ സുദൃഢവും ആഴത്തിലുമുള്ള ബന്ധം വേരോടുക യാണെങ്കിൽ ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിൽക്കാൻ നമുക്ക് സാധിക്കും ..✍️

17/01/2026

⚡⚡⚡

ആത്മവിശ്വാസക്കുറവ് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ജീവിതവിജയം കൈവരിച്ചവരെ മനസില്‍ കാണുക..
പരാജയങ്ങളുടെ പരമ്പരകളിലൂടെ വിജയം നേടിയവരാണ് പല മഹാന്മാരും...🔥

16/01/2026

⚡⚡⚡

സ്നേഹിക്കുക, മനസിലാക്കുക, വിശ്വസിക്കുക, അംഗീകരിക്കുക എന്നതാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം..
അടിസ്ഥാനമില്ലാത്ത ഒരു ബന്ധവും നിലനിൽക്കില്ല...💎

16/01/2026

⚡⚡⚡

നമ്മുടെ സ്ഥാനം മറ്റുള്ളവരിൽ തിരയുമ്പോഴാണ് നമുക്ക് നമ്മളെ തന്നെ നഷ്ടമാവുന്നത്...🔥

16/01/2026

ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ട അലക്‌സാണ്ടർ ചക്രവർത്തി ഒടുവിൽ ഭാരതത്തിന്റെ മണ്ണിലേക്ക് കാലുകുത്തി.

അലക്സാണ്ടറുടെ അപാരമായ സൈനിക ബലത്തിനും പരമാധികാരത്തിനും മുന്നിൽ പല രാജാക്കന്മാരും മുട്ടുമടക്കിയെങ്കിലും, പോറസ് എന്ന ധീരൻ മാത്രം അതിന് കൂട്ടാക്കിയില്ല.

പോറസിനെ പരാജയപ്പെടുത്താതെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ അലക്സാണ്ടർ ഝലം നദി കടന്ന് പോറസിന്റെ സാമ്രാജ്യത്തിലേക്ക് ഇരച്ചുകയറി.

ആവേശകരമായ ആ പോരാട്ടത്തിൽ, ലോകോത്തര സൈന്യത്തിന്റെ കരുത്തിന് മുന്നിൽ പോറസിന് കീഴടങ്ങേണ്ടി വന്നു.

വിജയശ്രീലാളിതനായി നിൽക്കുന്ന അലക്‌സാണ്ടറുടെ മുമ്പിലേക്ക് സൈന്യം പോറസിനെ ബന്ധനസ്ഥനായി എത്തിച്ചു. രാജ്യവും സൈന്യവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടിട്ടും പോറസിന്റെ ശിരസ്സ് ഒന്നുപോലും താഴ്ന്നില്ല. ആ ഗാംഭീര്യത്തിന് മുന്നിൽ അല്പമൊന്ന് അമ്പരന്നുപോയ അലക്‌സാണ്ടർ ചോദിച്ചു..

"ഞാൻ നിന്നോട് എപ്രകാരമാണ് പെരുമാറേണ്ടത്?"

*ചരിത്രതാളുകളിൽ ഇന്നും മാറ്റൊലിക്കൊള്ളുന്ന ആ വിഖ്യാതമായ മറുപടി പോറസ് നൽകി..*

*"അലക്‌സാണ്ടർ, ഒരു രാജാവ് മറ്റൊരു രാജാവിനോട് എങ്ങനെയാണോ പെരുമാറേണ്ടത്, അതുപോലെ തന്നെ എന്നോടും പെരുമാറണം."*

ആ വാക്കുകളിലെ പോരാട്ട വീര്യത്തിലും പതറാത്ത ആത്മാഭിമാനത്തിലും സംപ്രീതനായ അലക്സാണ്ടർ, പോറസിന്റെ സാമ്രാജ്യം അദ്ദേഹത്തിന് തന്നെ തിരിച്ചുനൽകി എന്നാണ് ചരിത്രം പറയുന്നത്.

നമുക്കുള്ള പാഠം എന്താണ് ഇതിൽ?

*പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെട്ട് തളർന്നുപോവുകയാണ് പലരുടെയും പതിവ്. എന്നാൽ സകലതും നഷ്ടപ്പെട്ട ആ നിമിഷത്തിലും പോറസ് ഉയർത്തിപ്പിടിച്ച ആത്മധൈര്യം നമുക്ക് വലിയൊരു പാഠമാണ്.*
*ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും, എത്രയൊക്കെ പരാജയപ്പെട്ടാലും നമ്മെക്കുറിച്ചുള്ള വിശ്വാസവും ആത്മബോധവും ഒരിക്കലും കൈവിടരുത്. ഉള്ളിലെ ആ കരുത്ത് നഷ്ടപ്പെടാതിരുന്നാൽ, കൈവിട്ടുപോയതെല്ലാം ഒരിക്കൽ നമുക്ക് തിരിച്ചുപിടിക്കാനാകും.*

*ഏതു സാഹചര്യത്തിലും നമുക്ക് നമ്മെ നഷ്ടമാകാതിരിക്കട്ടെ! ഓരോ പരാജയത്തെയും വിജയങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കട്ടെ.*
..✍️

16/01/2026

⚡⚡⚡

അണയാൻ തുടങ്ങുന്ന ഒരു നാളമെങ്കിലും കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ, അതാകും ഏറ്റവും വലിയ ബഹുമതിയും, മുന്നോട്ടുള്ള യാത്രയിലെ പ്രചോദനവും...🍒

16/01/2026

⚡⚡⚡

ഓരോ ദിനങ്ങളും ഓരോ പുനർജന്മങ്ങളാണ്, ഇന്നലെകളുടെ പ്രയാസങ്ങളും, നഷ്ടങ്ങളും മറന്ന്, ഇന്നിന്റെ സന്തോഷങ്ങളും, നേട്ടങ്ങളും ഓർത്ത്, നാളെയുടെ പ്രതീക്ഷകളുമായുള്ള പുനർജന്മം...!!🍇

16/01/2026

തത്ത്വശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു ചോദ്യം അവതരിപ്പിച്ചു..

"നിങ്ങളെല്ലാവരും ഗാഢനിദ്രയിലാണെന്ന് സങ്കൽപ്പിക്കുക.

ഉറക്കത്തിൽ നിങ്ങളൊരു പേടിസ്വപ്നം കാണുന്നു...
ഒരു ക്രൂരനായ കടുവ നിങ്ങളുടെ മേൽ ചാടിവീഴാനായി പിന്നാലെയുണ്ട്!

നിങ്ങൾ പ്രാണരക്ഷാർത്ഥം മുന്നോട്ട് ഓടുകയാണ്. പെട്ടെന്നാണ് ആ കാഴ്ച കണ്ടത്—മുന്നിലും നിൽക്കുന്നു മറ്റൊരു കടുവ! രക്ഷപെടാനായി വശങ്ങളിലേക്ക് തിരിയാൻ നോക്കിയപ്പോൾ അവിടെയെല്ലാം കടുവക്കൂട്ടങ്ങളുടെ കാൽപ്പെരുമാറ്റം. ചുറ്റും കടുവകളാൽ വലയം ചെയ്യപ്പെട്ട ആ നിമിഷം... ഭയപ്പെടുത്തുന്ന ആ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ നിങ്ങൾ ഏത് വഴി തിരഞ്ഞെടുക്കും?"

ക്ലാസ്സിൽ നിശബ്ദത തളംകെട്ടി നിന്നു. ആർക്കും മറുപടിയില്ല.

ഒടുവിൽ മന്ദഹാസത്തോടെ അദ്ധ്യാപകൻ തന്നെ ആ രഹസ്യം വെളിപ്പെടുത്തി...

"നിങ്ങൾ ഉറങ്ങുകയാണല്ലോ? അപ്പോൾ ആ കടുവകളിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേയുള്ളൂ... 'ഉണരുക'!
💫 ആ മിഥ്യാബോധത്തിൽ നിന്നും ഉണരുക!"

നമ്മുടെ ജീവിതവും അങ്ങനെത്തന്നെയാണ്.
നമ്മുടെ ജീവിതത്തിലും പല പ്രതിസന്ധികളും കടുവകളെപ്പോലെ നമ്മെ വേട്ടയാടാറുണ്ട്.

പലപ്പോഴും ഭയന്ന്, നിസ്സഹായരായി നിൽക്കുന്ന നമ്മോട് ജീവിതം പറയുന്നത് ഇതാണ്..

"പ്രതിസന്ധികൾ ഇല്ലാത്ത ജീവിതമില്ല. അവയെ തരണം ചെയ്യണമെങ്കിൽ നാം സ്വപ്നലോകത്തു നിന്നും ഉണർന്നെഴുന്നേൽക്കണം. ജാഗരൂകരായിരിക്കണം. ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിന് ആ ഉറക്കത്തിന്റെ ആയുസ്സ് മാത്രമേ ഉള്ളൂ."

ജീവിതം നമ്മെ പല പ്രതിസന്ധിഘട്ടങ്ങളിലേക്കും തള്ളിയിടും. ചിലർ അത് വിധിയെന്ന് കരുതി സമാധാനിക്കും. മറ്റുചിലർ അസ്വസ്ഥരാകും, ചുറ്റുമുള്ളവരോട് ദേഷ്യപ്പെട്ട് സമാധാനം കളയും.

എന്നാൽ ചുരുക്കം ചിലർ പ്രതിസന്ധികളെ സ്വാഗതം ചെയ്യും. ജാഗ്രതയോടെ അവയെ തരണം ചെയ്യും. അതിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറും.

*✨ ഓഷോ* പറഞ്ഞതുപോലെ
*"പ്രതിസന്ധി എന്നത് അപകടം മാത്രമല്ല, അത് അവസരം കൂടിയാണ്."*

അതെ, ജീവിത വിജയം അവർക്കുള്ളതാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്നവർക്ക്!
.✍️

16/01/2026

⚡⚡⚡

ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്.. അപ്രതീക്ഷിത നിമിഷങ്ങളിൽ ആയിരിക്കും ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ നല്ല കാര്യങ്ങൾക്ക് തുടക്കമാവുന്നത്...!!🍁

16/01/2026

ഒരിക്കൽ എബ്രഹാം ലിങ്കൺ ഒരു കർഷക സുഹൃത്തിനെ സന്ദർശിച്ചു.

അവിടെ അദ്ദേഹത്തിന്റെ കുതിര വളരെ അസ്വസ്ഥനായി നിൽക്കുന്നത് ലിങ്കൺ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതിന്റെ പുറത്ത് ഒരു ഈച്ച ഇരിക്കുന്നത് കണ്ടത്.

കുതിരയുടെ അസ്വസ്ഥത മാറ്റാനായി ലിങ്കൺ ആ ഈച്ചയെ ഓടിച്ചുകളയാൻ ശ്രമിച്ചു. എന്നാൽ കർഷകൻ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു..

"അതിനെ ഓടിക്കാതിരിക്കൂ ലിങ്കൺ... ആ വയസ്സൻ കുതിരയെ ഇപ്പോഴും ചലനക്ഷമമാക്കുന്നത് ആ ഈച്ചയാണ്!"

നോക്കിക്കേ...
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഈ ഈച്ചകളെപ്പോലെയാണ്.

അവ നമ്മെ അസ്വസ്ഥരാക്കും, ഇടയ്ക്ക് വേദനിപ്പിക്കും. നാം അവയെ ആട്ടിപ്പായിക്കാൻ ശ്രമിക്കുമെങ്കിലും ജീവിതം അങ്ങനെയല്ല; ഒരു പ്രശ്നം മാറുമ്പോൾ മറ്റൊന്ന് വന്നിരിക്കും. എന്നാൽ വാസ്തവത്തിൽ ഇത്തരം അസ്വസ്ഥതകളാണ് നമ്മുടെ ജീവിതത്തെ ചലനാത്മകമാക്കുന്നത്...

*പ്രശ്നങ്ങളില്ലാത്ത ജീവിതം മരവിച്ചുപോകും. അവ പരിഹരിക്കാനായി നാം നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...*

ജീവിതം എന്നും സുഖകരമായിരിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. എങ്കിലും, പ്രതിസന്ധികളുടെ ഈ 'ഈച്ചകൾ' പുറത്തിരിക്കുന്നത് കൊണ്ടാണ് നാം ഇന്നും ഉന്മേഷത്തോടെ മുന്നോട്ട് പോകുന്നത്...

*ഓഷോ* പറയുന്നു..

*"ജീവിതം എന്നത് പരിഹരിക്കാനുള്ള ഒരു സമസ്യമാത്രമല്ല, മറിച്ച് അനുഭവിച്ചു തീർക്കേണ്ട ഒരു അത്ഭുതമാണ്."*

🥰അസ്വസ്ഥതകളെപ്പോലും ജീവിതത്തിന്റെ ഭാഗമായി കണ്ട്, പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നീങ്ങാം...🤝
✍️

16/01/2026

⚡⚡⚡

മറ്റുള്ളവരെ മാറ്റുന്നതിലൂടെയല്ല, മറിച്ച് സ്വയം തന്നെ നിയന്ത്രിക്കുന്നതിലൂടെയാണ്, സമാധാനം ഉണ്ടാകുന്നത്...🔥

Address

Flat. 6 Scotts House
Peterborough
PE46HN

Website

Alerts

Be the first to know and let us send you an email when Sm'N posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share