26/05/2020
'അണ്ണാറക്കണ്ണനും തന്നാലായത്'..
നമ്മോട് ഏറ്റവും അടുത്തുള്ളതും, വേഗത്തിൽ ഇണങ്ങുന്നതും, പലപ്പോഴും കണ്ണിനിമ്പമേറിയ കൗതുകകാഴ്ചകൾ സമ്മാനിച്ച് ഓടിമറയുകയും ചെയ്യുന്ന അണ്ണാറക്കണ്ണന്മാരെ നമുക്കറിയാം..നമുക്ക് ചുറ്റും ഉള്ള ഇത്തരം കുസൃതിക്കുരുന്നുകളെ നമ്മൾ പലപ്പോഴും കാണാതെ പോകാറുണ്ട്.. അത്തരത്തിൽ ഉള്ള ഒരു ചിന്തയിൽ നിന്നുണ്ടായ മത്സരമാണ് 'അണ്ണാറക്കണ്ണനും തന്നാലായത്'..
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഒന്ന് കണ്ണോടിച്ചാൽ കാണുവാൻ കഴിയുന്ന അണ്ണാറക്കണ്ണന്മാർ (Squirrels) ആണ് നമ്മുടെ ഈ ഫോട്ടോഗ്രഫി കോണ്ടെസ്റ്റിലെ താരങ്ങൾ...മറ്റ് ജീവികളെ തേടി നാം കാടും മേടും അലയുമ്പോൾ ഈ സൗന്ദര്യം നാം കാണാതെ പോകുന്നു.. അവരുടെ ജീവിതത്തിലെ വ്യത്യസ്തമായ നിമിഷങ്ങളിലേക്കു നമ്മുടെ ക്യാമറ കണ്ണുകൾ സഞ്ചരിക്കട്ടെ...അണ്ണാറക്കണ്ണൻ ഉൾപ്പെട്ട ഏറ്റവും മികച്ച വെത്യസ്തമായ ഒരു നിമിഷം ആണ് ഈ മത്സരത്തിലൂടെ നമ്മൾ തിരയുന്നത്. അണ്ണാറക്കണ്ണൻ ഉൾപ്പെട്ട ഏതു ചിത്രങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം..
ഓർക്കുക ഇതൊരു വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി മത്സരമാണ്, മനുഷ്യ നിർമ്മിതമായ വസ്തുക്കൾ ചിത്രത്തിൽ കടന്നു വരാതെ പ്രത്യേകം ശ്രെദ്ധിക്കുക..വീട്ടിൽ വളർത്തുന്നതോ, കയ്യിൽ വെച്ച് ഓമനിക്കുന്നതോ ആയ ചിത്രങ്ങൾ അംഗീകരിക്കുകയില്ല..ഏറ്റവും മികച്ച ഫോട്ടോ ക്വാളിറ്റിയും, അർത്ഥമുള്ള കഥകൾ പറയുന്നതുമായ വ്യത്യസ്തമായ ആ ചിത്രം നമ്മൾ ഒന്നായി കണ്ടെത്തും..
50% മെമ്പേഴ്സ് ചോയ്സ് - 50% അഡ്മിൻസ് ചോയ്സ് അടിസ്ഥാനത്തിൽ ആകും വിധിനിർണ്ണയം..ചിത്രം ഒരു ലൈക്ക് നേടിയാൽ ഒരു പോയിന്റും, ഒരു ഷെയർ നേടിയാൽ രണ്ട് പോയിന്റ്സും ലഭിക്കും..അങ്ങനെ കൂടുതൽ പോയിന്റുകൾ നേടുന്ന ചിത്രങ്ങൾക്കൊപ്പം അഡ്മിൻസ് കൂട്ടായി നൽകുന്ന മാർക്കുകളും കണക്കിലെടുത്തു 10 ചിത്രങ്ങൾ കണ്ടെത്തുകയും അതിൽ നിന്ന് 3 പേർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും..വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മേഖലയിൽ ഒട്ടനവധി മികച്ച ചിത്രങ്ങൾ സംഭാവന നൽകുകയും, അതിനുപരി കൂടുതൽ കൂടുതൽ ജീവികളെക്കുറിച്ച് അറിയുവാൻ ശ്രമിക്കുകയും അതിനു വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്ന വലിയൊരു മനസ്സിനുടമയായ മൈക്ലിക്ക് ഗ്രൂപ്പ് മെമ്പർ കൂടിയായ AP S Kumar (Captain S Kumar) ആണ് ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്..❣️
മത്സരത്തിന്റെ നിബന്ധനകൾ :
1. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ എന്ന ഹാഷ്ടാഗും ചിത്രം എടുക്കുവാൻ ഉപയോഗിച്ച Device Name നിർബന്ധമായും ഉണ്ടായിരിക്കണം.. ഹാഷ്ടാഗ് ഇല്ലാത്ത ചിത്രങ്ങൾക്ക് അപ്പ്രൂവൽ ലഭിക്കുന്നതായിരിക്കില്ല..
Example :
Caption
Nikon D810 / Samsung J8
2. മത്സരത്തിന്റെ തീം, മറ്റ് നിബന്ധനകൾ എല്ലാം വ്യക്തമായി ഈ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ ഈ പോസ്റ്റിന്റെ കമന്റിലും ചോദിക്കാവുന്നതാണ്.. മത്സരശേഷം തർക്കമോ മറ്റ് സംസാരങ്ങളോ അനുവദിക്കില്ല..
3. മത്സരയോഗ്യത നേടുവാനായി..ഇപ്പോൾ തന്നെ ഈ പോസ്റ്റ് ലൈക്കും, ഷെയറും ചെയ്ത സ്ക്രീൻഷോട്ട് ഈ പോസ്റ്റിന്റെ കമന്റിലോ, മത്സര ദിവസം നിങ്ങൾ ഇടുന്ന ചിത്രത്തിന്റെ കമന്റിലോ നൽകേണ്ടതാണ്..
4. ചിത്രങ്ങൾക്ക് ഗ്രൂപ്പ് മെമ്പേഴ്സ് നൽകുന്ന ലൈക്ക് ഷെയർ ഈ കോണ്ടെസ്റ്റിൽ കണക്കിലെടുക്കുന്നതാണ്.. ചിത്രത്തിന് 50% മാർക്ക് വീഴുന്നത് മെമ്പേഴ്സ് നൽകുന്ന ലൈക് ആൻഡ് ഷെയർ പോയ്ന്റ്സ് അടിസ്ഥാനത്തിൽ ആയിരിക്കും ബാക്കി 50% അഡ്മിൻ പാനലിന്റെ തീരുമാനത്തിലായിരിക്കും..ലൈക്ക് ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചിത്രത്തെ വിജയിയായി പ്രഖ്യാപിക്കില്ല..മത്സരത്തിന്റെ അന്തിമ തീരുമാനം മൈക്ലിക്ക് അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും..
5. 20 ദിവസമാണ് മത്സരത്തിന്റെ കാലയളവ്, അതിനാൽ ഒരാൾക്ക് ദിവസം 1 ചിത്രം എന്ന രീതിയിൽ 20 ചിത്രങ്ങൾ വരെ പോസ്റ്റ് ചെയ്യാം..
6. മത്സരചിത്രങ്ങൾ അല്ലാതെ ഈ 20 ദിവസങ്ങളിലും മറ്റൊരു ചിത്രങ്ങൾക്കും അപ്പ്രൂവൽ ലഭിക്കുന്നതായിരിക്കില്ല..മറ്റു ചിത്രങ്ങൾ കടന്നു വരുമ്പോൾ മത്സരത്തിന്റെ പ്രാധാന്യവും പങ്കെടുക്കുന്നവരുടെ എണ്ണവും കുറയുന്നതിനാൽ ആണ് അത്തരത്തിൽ ഒരു തീരുമാനം. മത്സരങ്ങൾ സംഘടിപ്പിക്കുക പ്രയാസകരമായ ദൗത്യം ആണ്, മെമ്പേഴ്സിന്റെ പൂർണ്ണമായ സഹകരണം ഞങ്ങൾ ഈ മത്സരത്തിൽ അഭ്യർത്ഥിക്കുകയാണ്..
6. മത്സരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ വന്നാൽ ചിത്രത്തിന്റെ ഒറിജിനൽ പകർപ്പ് അഡ്മിൻസ് ആവശ്യപ്പെട്ടാൽ നൽകേണ്ടതാണ്..അല്ലാത്ത പക്ഷം ആ ചിത്രം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെടും..
7. ഫോട്ടോഗ്രാഫേഴ്സ് ആയ നിങ്ങളുടെ സുഹൃത്തുക്കളെ മത്സരവിവരം അറിയിക്കാൻ അവരുടെ പേര് ഈ പോസ്റ്റിൽ മെൻഷൻ @ ചെയ്യാവുന്നതാണ്..
8. ഈ മത്സരത്തിൽ അഡ്മിൻസ് മെമ്പേഴ്സ് വേർതിരിവുകൾ ഉണ്ടായിരിക്കില്ല, മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാം..
9. മൊബൈൽ ക്ലിക്കുകൾ, DSLR എന്നിങ്ങനെ ഉള്ള വേർതിരിവ് ഈ മത്സരത്തിൽ ഉണ്ടായിരിക്കില്ല..മൊബൈലിൽ എടുത്തൊരു ചിത്രം മികച്ച നിലവാരത്തിൽ എത്തുന്നു എങ്കിൽ ആ ചിത്രം തീർച്ചയായും മൽസരത്തിൽ പരിഗണിക്കപ്പെടും..
10. മത്സരം 1 June 2020 (തിങ്കൾ) രാവിലെ 6 മണി മുതൽ - 20 June 2020 (ഞായർ) രാത്രി 10 മണി വരെ മാത്രം.. ഈ ദിവസങ്ങളിൽ മൈക്ലിക്ക് ഗ്രൂപ്പിൽ മത്സരചിത്രങ്ങൾ അല്ലാതെ മറ്റൊരു ചിത്രങ്ങൾക്കും അപ്പ്രൂവൽ നൽകുന്നതായിരിക്കില്ല..
ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ : https://www.facebook.com/groups/1792709274114567/?ref=share