03/09/2024
കള്ള് പാട്ട്
ചെന്തെങ്ങിൻ തു,ഞ്ചത്ത്
കേറിയ,തെന്തി, നാടാ ....
കള്ളു കവർന്നോ,ടാ
മാനത്തേ ചന്ദിരാ ....
താഴേയിറങ്ങി വാ,ടാ....
അന്തി,ക്കള്ള ല്പം താ,ടാ ...
ഒറ്റക്ക് മോന്തല്ലേടാ ...
റാക്ക് ചതി,ക്കുമെടാ ...
[ചെന്തെങ്ങിൻ തുഞ്ചത്ത്...]
വേല കഴിഞ്ഞപ്പം
മേലാകെ... നാറുന്നേ.......
പുഴയിലോ എന്നൊപ്പം
നീരാടുന്നേ...
അവിടെയും കണ്ടല്ലോ..?
ഇവിടെയും കണ്ടല്ലോ...?
കള്ള തിരുമാലീ .... ....,
കേറി വാടാ
കള്ള തിരുമാലീ .... ....
കേറി വാടാ
[ചെന്തെങ്ങിൻ തുഞ്ചത്ത്...]
നെട്ടൂര് ഷാപ്പിപ്പോയ്
എട്ട തല കൂട്ടാം
കൂട്ടത്തിൽ ഇത്തിരി
കള്ളും മോന്താം
മോന്ത തുടക്കടാ....
വെട്ടം തെളിക്കടാ ...
ഇടവഴീ......ലിഴ,ജന്തൂ...
കാണുമെടാ....
ഇടവഴീ......ലിഴ,ജന്തൂ...
കാണുമെടാ....
[ചെന്തെങ്ങിൻ തുഞ്ചത്ത്...]
കുമ്പളം ഷാപ്പിലും,
ചേപ്പനത്തും
കള്ളുണ്ട് കപ്പയും,
മീനുമുണ്ട്
കുപ്പായ കീശയിൽ ,
കാശുണ്ടോ ടാ
ഓസിന് പൂസാകാൻ
വഴിയുണ്ടോടാ....
ഓസിന് പൂസാകാൻ
വഴിയുണ്ടോടാ....
[ചെന്തെങ്ങിൻ തുഞ്ചത്ത്...]
ഉള്ളി പൊളിച്ചതു
പോലെ
ഉള്ളിലൊളിപ്പിച്ച
തെല്ലാം
ഉള്ളത് ഉള്ളപോലെ
എല്ലാം പറയിക്കും ...?
കളളില് കള്ളമില്ലാ... താനാരാ
കളളില് കള്ളമില്ലാ...
താനാരാ താനാരാ താനാരാ
താനാരാ താനെൻ്റ അമ്മാവനാ ...
അമ്പിളി അമ്മാവനാ....
അമ്പിളി അമ്മാവനാ....
സത്യൻ മണ്ടോപ്പിള്ളി