15/03/2023
ആമസോൺ വ്യൂ പോയിന്റ് #കിഴക്കേചാത്തലൂർ_കൊളപ്പാട്
മൂന്ന്കല്ല്, ആമസോൺ വ്യൂ കാഴ്ചകൾ .
അതിമനോഹരമായ പച്ചപ്പ്
ഓഫ് റോഡ് റൈഡിംഗ്, ട്രക്കിംഗ് വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രകൃതി ഒരുക്കിയ വിരുന്ന്. നിരവധി ആളുകളാണ് കുടുംബത്തോടൊപ്പവും അല്ലാതെയും ഇവിടെ ദിനം പ്രതി സന്ദർശകരായി എത്തുന്നത്
#എടവണ്ണയുടെ സ്വന്തം
ആമസോൺ വ്യൂപോയന്റിൽ നിന്ന് മുകളിലേയ്ക്ക് കയറിയാൽ കിഴക്കുഭാഗവും വളരെ വിശാലമായി മനം മയക്കി പച്ചപ്പു നിറഞ്ഞ് നിൽക്കുന്നത് കാണാം.ഇതിന്റെ ടൂറിസം സാധ്യതകളെ പറ്റി പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്
നമ്മുടെ നാടിന്റെ ടൂറിസം മേഖലയ്ക്ക് മുതൽ കൂട്ടാവുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടം
ചാലിയാർ പുഴയുടെ ഈഭാഗവും ഒറിജിനൽ ആമസോൺ വ്യൂ മായിട്ടുള്ള സമാനത അത്ഭുതകരമാണ്
എന്നതാണ് ഇവിടുത്തെ എടുത്തു പറയേണ്ട കാഴ്ചകളിൽ പ്രധാനം.
അത് കൊണ്ട് തന്നെയാണ് ആമസോൺ വ്യൂപോയിന്റ് എന്ന വിശേഷണം വന്നത്. ഇവിടം നിന്നും. പല സമയത്തും കോടമഞ്ഞ് കാരണം കാഴ്ചകൾ മറയും. എക്കോ ടൂറിസം പദ്ധതി നാപ്പിലാക്കുന്നതിലേക്ക് പരിഗണിക്കപ്പെടേണ്ട ഒരു വിനോദ സഞ്ചാര കേന്ദ്രം തന്നെയാണ് ഇവിടം. നാല് ഭാഗവും പ്രകൃതിയുടെ അത്ഭുത ലോകം സമ്മാനിക്കുന്ന ഇവിടം കാണേണ്ടത് തന്നെയാണ്.
എടവണ്ണ ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തുനിന്നും എത്തുന്നവർക്ക് ഒതായി അങ്ങാടിയിൽ നിന്നും കിഴക്കെ ചാത്തല്ലൂരിൽ എത്താം അവിടെനിന്നും ചെരപ്പറമ്പിൽ വലത്തോട്ടുള്ള കോൺക്രീറ്റ് റോഡ് വഴി മലയുടെ മുകളിലേക്ക് എത്താം. ബൈക്കിലും മറ്റു വാഹനത്തിലും പോവുന്നവർക്ക് ഒരു 200 മീറ്റർ നടന്നാൽ മതി. വാഹന സൗകര്യം ഇല്ലാത്തവർക്ക് ബസ് ഇറങ്ങിയാൽ ഒരു 30 മിനിറ്റ് കാൽനടയായും വ്യൂ പോയിന്റ് എത്താം.കൊളപ്പാട് വഴിയും ആമസോൺ വ്യൂ പോയിന്റിൽ എത്താം
അപകട സാധ്യത...
വ്യൂ പോയിന്റിലേക്കുളള യാത്രയും തിരിച്ചിറക്കവും വലിയ അപകടം നിറഞ്ഞതൊന്നും അല്ല. എന്നാൽ വ്യൂ പോയിന്റ് വലിയ അപകട സാധ്യതയുളള ഒന്നാണ്. . കാഴ്ചകൾ കാണാൻ നിൽക്കുന്ന പാറയിൽ നിന്നും ഒന്ന് കാൽ തെറ്റിയാൽ വലിയ കൊക്കയിലേക്കാണ് വീഴുക. ഏകദേശം 300 അടിയിലധികം താഴ്ചയുണ്ടാവും. അതിനാൽ തന്നെ വളരെയധികം സൂക്ഷിച്ച് വേണം കാഴ്ചകൾ കാണാൻ. പ്രത്യേകിച്ച് കുട്ടികളുമായി വരുന്നവർ വളരെയേറെ ശ്രദ്ധയോടെ വേണം യാത്ര ചെയ്യാനും അവിടെ നിൽക്കുമ്പോഴും
എക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണ നമ്മുടെ ആഗ്രഹം സഫലീകരണത്തിന്റെ അടുത്ത് ഘട്ടത്തിൽ ഇതിന്റെ ഭാഗമായി പഞ്ചായത്ത് 30 ലക്ഷം രൂപ ഈ ബജറ്റിൽ വകയിരുത്തി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ കൈകൊള്ളുകയാണ്