28/08/2026
തെറ്റുകളുടെയും ശെരികളുടെയും അതിർത്തി വരമ്പിലൂടെ യാത്ര ചെയ്ത മനുഷ്യർക്കറിയാം അതെത്ര നേർത്തതാണെന്ന്...
ആരുടെ ശെരിയും തെറ്റും?
അവനവന്റെ മനസാക്ഷിയുടെ...
വെളിച്ചത്തെ കണക്കെടുപ്പല്ല...
ഇരുട്ടത്തും വെളിച്ചത്തും ചെയ്തുകൂട്ടിയ പ്രവൃത്തിയുടെ കണക്കെടുപ്പുകൾ...
മുന്നൊരുക്കങ്ങളില്ലാതെയുള്ള യാത്രയിൽ വഴുതി വീണ വശത്തിനനുസരിച്ച് പിന്നെയുള്ള ജീവിതം മാറിമാറിയാം...
ഒരു നിമിഷത്തെ സുഖത്തിനായി കണ്ണടച്ചവർ ഉണർന്നെഴുന്നേൽക്കുന്നത് നഷ്ടങ്ങളുടെ ലോകത്തിലാവാം...
ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത ഇന്നലെകളുടെ മനോഹരമായ ഓർമ്മകൾ മാത്രമുള്ള ലോകത്ത്...
ലോകത്തിന്റെ മുഴുവൻ കണ്ണുകളടഞ്ഞാലും അടയാത്ത കർമ്മസാക്ഷിയുടെ തടവുകാരായി...
വിശ്വാസങ്ങൾ തകർത്തു നിങ്ങൾ നേടിയെന്ന് കരുതിയതൊക്കെ നിങ്ങൾക്ക് നഷ്ടമാക്കിയതെന്താണ്?
ലോകം...
മനോഹരമായൊരു ലോകം...
നിഷ്കളങ്കമായ സന്തോഷങ്ങൾ...
ഓർമ്മകളാണിനിയെല്ലാം...
ഉടഞ്ഞു വീണ വിശ്വാസത്തെ കൺകെട്ടുവിദ്യ കൊണ്ട് മൂടിവെക്കാൻ ശ്രമിച്ച മൂഢത്വത്തെ സ്വയം അറപ്പോടെ കാണുന്ന കാലം വരുന്നെന്നുണ്ട്...
ഉടഞ്ഞ ചില്ലുകൾ പെറുക്കിക്കൂട്ടി മടുത്ത മനസ്സുകളുടെ സ്വയം മൂടുന്ന മായാജാലത്തോളം വരില്ല ഒരു മാന്ത്രികരുടെയും ജാലവിദ്യകൾ...
എത്ര നേർത്തതാണോ അത്ര തന്നെ മാറ്റിവരയ്ക്കാനാവാത്തത്ര ആഴത്തിലുള്ളതാണ് ആ അതിർത്തി രേഖകൾ...
പിന്നെയും കൊതിപ്പിക്കുന്ന, സ്വയം നഷ്ടപ്പെടുത്തിയ ഇന്നലെകളുടെയും ഓർമ്മകളാൽ വേട്ടയാടപ്പെടുന്ന ഇന്നിന്റെയും കൂടി അതിർത്തിയായിരുന്നു അത്...
ജീവിതത്തിൽ നിങ്ങളിരകളാക്കിയവർ ഓർമ്മകളിൽ നിങ്ങളുടെ വേട്ടക്കാരാണിനിമുതൽ...
©Ezra Zakeriah