Puthillam framez

Puthillam framez A picture is worth a thousand words........

04/09/2026

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

18/08/2026

ഗുരുവായൂരിലെ ഇല്ലം നിറ

17/08/2026

ചിങ്ങപ്പുലരിയിൽ കണ്ണന്റെ പൂക്കളം

Puthillam framez

"സത്യം വിധാതും നിജ ഭൃത്യഭാഷിതംവ്യാപ്തിം ച ഭുതേഷ്വഖിലേഷു ചാത്മനഃഅദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍സ്തംഭേ സഭായാം ന മൃഗം ന മാനുഷം...
16/08/2026

"സത്യം വിധാതും നിജ ഭൃത്യഭാഷിതം
വ്യാപ്തിം ച ഭുതേഷ്വഖിലേഷു ചാത്മനഃ
അദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍
സ്തംഭേ സഭായാം ന മൃഗം ന മാനുഷം"

തന്റെ ഭക്തന്റെ വാക്കുകള്‍ സാധൂകരിക്കാന്‍ വെമ്പിയപോലെ സര്‍വ്വവ്യാപിയാണെന്നു തെളിയിച്ചുകൊണ്ട്‌ ഭഗവാന്‍, തൂണില്‍നിന്നു നരസിംഹരൂപത്തില്‍ അവതരിച്ചു. മനുഷ്യനും മൃഗവുമല്ലാത്ത സത്വം. നരഹരി 😍 നരസിംഹമൂർത്തി ❤️😍
Puthillam framez

ഒരു പഴയ ചിത്രം... ഇന്ന് പഴയ ചിത്രങ്ങളിലൂടെ ഒന്ന് തിരിച്ചു നടന്നപ്പോൾ ഇഷ്ടമായതിൽ ഒന്നാണ് ഇത്. ഓർമ്മകളിൽ മുരളി പണിക്കർ🌹🌹Pu...
01/08/2026

ഒരു പഴയ ചിത്രം... ഇന്ന് പഴയ ചിത്രങ്ങളിലൂടെ ഒന്ന് തിരിച്ചു നടന്നപ്പോൾ ഇഷ്ടമായതിൽ ഒന്നാണ് ഇത്. ഓർമ്മകളിൽ മുരളി പണിക്കർ🌹🌹
Puthillam framez

Hampi series -1യാത്ര എന്നാൽ ഒരു സ്ഥലത്ത് എത്തിച്ചേരുക മാത്രമല്ല; ഓരോ നിമിഷവും ആസ്വദിക്കുന്ന അനുഭവമാണ്.വഴിയരികിലെ പ്രകൃതി...
01/08/2026

Hampi series -1

യാത്ര എന്നാൽ ഒരു സ്ഥലത്ത് എത്തിച്ചേരുക മാത്രമല്ല; ഓരോ നിമിഷവും ആസ്വദിക്കുന്ന അനുഭവമാണ്.വഴിയരികിലെ പ്രകൃതി ഭംഗിയും, ചെറുഗ്രാമങ്ങളും അപ്രതീക്ഷിതമായി കണ്ണിൽപ്പെടുന്ന മനോഹര കാഴ്ചകളുമാണ് ഓരോ യാത്രയെയും സുന്ദരമാക്കുന്നത്.
ജീവിതത്തിരക്കുകളിൽ നിന്ന് പ്രകൃതിയിലേക്ക്... കണ്ണെത്താദൂരത്തോളം പച്ചപിടിച്ച വയലുകൾ, സൂര്യകാന്തിപ്പൂക്കളുടെ വിശാലമായ പാടങ്ങൾ, കുന്നുകൾ, തടാകങ്ങൾ, കാറ്റാടിപ്പാടങ്ങൾ...
ഹംപിയിലെ ചരിത്രം കാണുന്നതിന് മുമ്പേ, യാത്രയിലെ കാഴ്ചകൾ തന്നെ മനസ്സ് കീഴടക്കി.
Puthillam framez

പ്രാക്കഴുത്തും വലിയശംഖും****************************************തായ് പരദേവത സങ്കല്പത്തിൽ കെട്ടിയാടുന്ന വല്ലാർകുളങ്ങര ഭഗവ...
07/07/2026

പ്രാക്കഴുത്തും വലിയശംഖും
****************************************

തായ് പരദേവത സങ്കല്പത്തിൽ കെട്ടിയാടുന്ന വല്ലാർകുളങ്ങര ഭഗവതി, അറത്തിൽ ഭഗവതി, വരീക്കര ഭഗവതി തുടങ്ങിയ ഒട്ടുമിക്ക വലിയ മുടി തെയ്യങ്ങൾക്കും കണ്ടു വരുന്ന മുഖത്തെഴുത്താണ് വലിയ ശംഖും പ്രാക്കഴുത്തും.
കണ്ണിന് മഷിയിടുന്നത് ശംഖിന്റെ രൂപത്തിൽ ആവുമ്പോൾ അതിനെ കുറ്റി ശംഖ് , വലിയ ശംഖ് എന്നിങ്ങനെ വേർതിരിച്ചു പറയാറുണ്ട്. വലിയ ശംഖ് എന്ന എഴുത്തിൽ ചിത്രത്തിൽ കാണുന്ന പോലെ ശംഖ് വലിയ വാലോട് കൂടി നെറ്റിയിലേക്ക് കേറ്റി ഇട്ടിരിക്കുന്നത് കാണാം..കണ്ണിന് താഴെയായി ഒരു പ്രാവിന്റെ കഴുത്ത് പോലുള്ള രൂപം കാണാം.അതാണ് പ്രാക്കഴുത്ത് എന്ന പേരു വരാൻ കാരണം. പ്രാവിന്റെ കൊക്ക് തെയ്യക്കാരന്റെ മൂക്കിന്റെ മീതെ കാണാം.അരിമണി കൊത്തി തിന്നുന്ന പ്രാവിനെ പോലെ ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ഈ എഴുത്തിനെ പ്രാക്കെഴുത്ത് എന്നും പറഞ്ഞു വരുന്നുണ്ട്. അതുപോലെ പ്രാക് എന്നാൽ പുരാതനമായത് എന്നൊരു അർത്ഥവും ഉണ്ട്. അതിനാൽ പുരാതനമായ എഴുത്ത് ആവാം ഇത് എന്നൊരു അഭിപ്രായവും കേട്ടിട്ടുണ്ട്.
കവിളുകളിൽ വരുന്ന എഴുത്തിനെ കിളിക്കത്തി എന്നാണ് പറയാറ്.
വളരെ സൂക്ഷ്മമായതും കുറേ സമയം എടുത്തു എഴുതേണ്ടുന്ന ഒരു എഴുത്തുമാണ് ഇത്.
©️ Puthillam framez
#മുഖത്തെഴുത്ത്

05/07/2026

ഏതാ ഏറ്.. പകച്ചു പോയി 😍
Puthillam framez

കാത്തിരിപ്പ് 😍❤️Puthillam framez
01/07/2026

കാത്തിരിപ്പ് 😍❤️
Puthillam framez

നൃത്തം ചെയ്യുന്ന ദേവതകൾ ❤️😍Please see in full screenPuthillam framez
24/06/2026

നൃത്തം ചെയ്യുന്ന ദേവതകൾ ❤️😍
Please see in full screen
Puthillam framez

Address

Kannur

Alerts

Be the first to know and let us send you an email when Puthillam framez posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthillam framez:

Shortcuts

Share