26/01/2020
ഞാൻ ഇപ്പാന്ന് എയ്ത്ത്കാരീന്റെ ബ്ട്ട്ന്ന് ഇങ്ങോട്ട് ബന്നേ. ഞാൻ ബെരുംമ്പം ആട കല്യാണേച്ചീം ദാച്ചാണേച്ചീം ബന്നിനി. ഓര കാണാൻ പറ്റ്യത് നന്നായി. എന്നാച്ചാല് ഇത്രീം ദ്…സം ഓര പറ്റി ക്ഏട്ട്റ്റ് അവസാനം ഓര കാണാണ്ട് ബെര്ന്നത് മോശല്ലേ… കഴിഞ്ഞ ഒന്ന് രണ്ടാഴ്ച്ചയായിട്ട് ഞാൻ അവരുടെ കൂടെ ആയിരുന്നു. എനിക്ക് ചിക്കൻപോക്‌സ് വന്ന് ഒരാഴ്ച്ച കിടന്നതുതന്നെ ഈ പുസ്തകം വായിക്കാനായിരുന്നുവെന്ന് തോന്നിപ്പോകുന്നു. കല്യാണിയേച്ചി ഒരുപരിധി വരെ സ്വഭാവികമായിരുന്നു. പക്ഷേ ദാക്ഷായണിയേച്ചി അങ്ങനല്ലാരുന്നു. അതുകൊണ്ട് തന്നെ ദാക്ഷായണിയേച്ചിയോട് വല്ലാത്ത ഒരു മാനസിക അടുപ്പം അനുഭവപ്പെട്ടു. നമ്മടെ നാടും ചുറ്റുവട്ടവും സ്ഥിരം കാഴ്ചകളും പറഞ്ഞുതുടങ്ങി, 'ഇത് നമ്മളെ ഇവരല്ലേ…' എന്ന് തോന്നിക്കും മട്ടിൽ ജീവിതത്തോട് ചേർന്ന് വന്ന്, നല്ല നാടൻ മിത്തുകളിലേക്കും കെട്ടുകഥകളിലേക്കും ഒരു പിടിയും തരാതെ വഴിഞ്ഞിറങ്ങുവാണെന്ന് പറയാലോ, അത്ര ഒഴുക്കായിരുന്നു കഥയ്ക്ക്. [ 568 more words ]
ഞാൻ ഇപ്പാന്ന് എയ്ത്ത്കാരീന്റെ ബ്ട്ട്ന്ന് ഇങ്ങോട്ട് ബന്നേ. ഞാൻ ബെരുംമ്പം ആട കല്യാണേച്ചീം ദാച്ചാണേച്ചീം ബന്നിന...