25/08/2026
ഏവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤️ 2026
ഓണക്കാലം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ലാദത്തിന്റെ കാലമാണ്. കണ്ണീർ പൊഴിക്കുന്ന കർക്കിടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷം. മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല. ഇപ്പോഴും ആ ഓണക്കാല കൗതുകത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.
photooftheday deejeshmadanan deejeshmadananphotography deejesh bestphotography naturalcolor color