My Own Clicks

My Own Clicks ഗ്രൂപിലെ നല്ല പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ക്കായി ...

https://www.facebook.com/groups/myownclicks/

He really enjoys real food.(11-05-2019)
12/05/2019

He really enjoys real food.
(11-05-2019)

New Year Guest☺
01/01/2019

New Year Guest☺

ചിന്താക്ലാന്തൻ!(My Mobile Click)
25/05/2018

ചിന്താക്ലാന്തൻ!
(My Mobile Click)

13/08/2017
23/09/2016

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്.

യുദ്ധത്തിന്‍റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണെന്ന് മനസിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ.

പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്.

ഒന്ന്‍, പാകിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്നത്.

രണ്ട്, യുദ്ധം അങ്ങ് കാശ്മീരിലല്ലേ, നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്.

രണ്ടും ഭീമാബദ്ധങ്ങളാണ്. യുദ്ധത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്?

കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്ത് ജയമാണ് നാം നേടാന്‍ പോകുന്നത്? ആണവ ശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും.

ഒരു യുദ്ധത്തിലേക്ക് പോയാല്‍ മൂല്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഭാരമാവുകയും ചെയ്യും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്‌ 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിന്‍റെ ഒരു മറുവശമുണ്ട്.

അവര്‍ക്ക് ഇരുപത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിച്ചാല്‍ മതിയാകും, നമുക്ക് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ കാണേണ്ടി വരും (യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍!!)
അവിടെ യുദ്ധം നടക്കട്ടെ, നമുക്ക് ടി.വി. യില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം.

ബോംബോ മിസൈലോ ഒന്നും കേരളത്തിലേക്കെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന്‍ കേരളമായിരിക്കും. (പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ട് എന്നത് മറക്കുന്നില്ല) മറ്റുള്ളവര്‍ക്കെല്ലാം രണ്ടു നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേക്കും.

നമുക്കൊരിക്കലും കോണ്ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്തെടുത്ത് വിശപ്പടക്കാനാവില്ല; റബര്‍ പാലുകുടിച്ച് ദാഹമകറ്റാനും കഴിയില്ല.

പാകിസ്ഥാനോടുള്ള യുദ്ധത്തെ, ഇന്ത്യ ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കുന്നു എന്ന തരത്തില്‍ അറബ് രാജ്യങ്ങള്‍ കാണാനിടയായാല്‍ നമുക്ക് കിട്ടുന്ന എണ്ണപ്പണവും നിലച്ചുപോകും.

ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങനെ മുതലാക്കുമെന്നും, അമേരിക്കയുള്‍പ്പെടെ നമ്മുടെ 'സഖ്യകക്ഷികള്‍' എങ്ങനെ കാലുവാരുമെന്നും നാം തിരിച്ചറിയുക. യുദ്ധമുണ്ടാകുന്ന പക്ഷം രാജ്യത്തിനകത്തെ സകലമാന വിഘടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും.

ഉറി ആക്രമണത്തിനു ശേഷം വളരെ കരുതലോടും പക്വതയോടുമുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. യാഥാര്‍ഥ്യങ്ങളെപ്പറ്റി ബോധ്യമുള്ളതുകൊണ്ടും, സ്വന്തം പൗരന്മാരെപ്പറ്റി കരുതലുള്ളതുകൊണ്ടുമായിരിക്കുമതെന്ന് നമുക്ക് പ്രത്യാശിക്കാം.

രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. ഹാഷ് ടാഗുകള്‍ കൊണ്ടോ സ്മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധം എന്ന് എന്നാണ് നാം തിരിച്ചറിയുക?!

Courtesy -watsapp....

it must be a war against terrorism and not between countries.

23/09/2016

പ്രിയ സുഹൃത്തുക്കളെ,

കേരളത്തിന്‍റെ മാത്രം ഉത്സവമായ ഓണം പ്രമാണിച്ച് മൈ ഓണ്‍ ക്ലിക്ക്സ് ഒരു ഫോട്ടോഗ്രഫി മത്സരം സെപ്റ്റംബര്‍ 1 മുതല്‍ 22 വരെ, സംഘടിപ്പിച്ച വിവരം എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.

നമ്മുടെ ഗ്രൂപ്പില്‍ പതിമൂവായിരത്തിലധികം അംഗങ്ങളുണ്ടായിട്ടും രണ്ടു വ്യക്തികള്‍ മാത്രം ആണ്, മത്സരവിഭാഗത്തിലേക്ക് ഏതാനും ചിത്രങ്ങള്‍ അയച്ചത്.

ഒരു മത്സരം ആകുമ്പോള്‍ അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണവും, പ്രാതിനിത്യവും ഉണ്ടായാലേ മത്സരത്തിനു ഒരു വീറും വാശിയും ഉണ്ടാകു. അതുപോലെ മത്സരത്തില്‍ വിജയി ആകുന്ന ചിത്രത്തിന് നല്‍കുന്ന സമ്മാനം മത്സര ചിത്രങ്ങളുടെ അഭാവം മൂലവും അംഗങ്ങളുടെ പ്രാതിനിത്യ കുറവ് കൊണ്ടും ഈ മത്സരം ഉപേക്ഷിക്കുന്ന വിവരം എല്ലാവരേയും വിനീതമായി അറിയിക്കുന്നു

മത്സരത്തില്‍ പങ്കെടുത്ത രണ്ടു വ്യക്തികള്‍ക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ആയതിനാല്‍ മത്സരത്തിലേക്ക് ചിത്രങ്ങള്‍ അയച്ച രണ്ടുപേരും അവരവരുടെ അഡ്രെസ്സ് (പിന്‍കോഡ്‌ സഹിതം )ഉം മൊബൈല്‍ നമ്പറും അട്മിന്സിനെ അറിയിക്കണമെന്ന് താത്പര്യപെടുന്നു.

നന്ദിയോടെ,
ടീം അട്മിന്‍സ്,
MOC.

Yesterday's (09. August. 2016) Impressive 3 Pics.CongratZ all.Thanks Regards,Team AdminZ,| MOC |
09/08/2016

Yesterday's (09. August. 2016) Impressive 3 Pics.

CongratZ all.
Thanks Regards,
Team AdminZ,
| MOC |

Yesterday's (28. August. 2015) Impressive 3 Pics.CongratZ all.Thanks Regards,Team AdminZ,| MOC |
29/08/2015

Yesterday's (28. August. 2015) Impressive 3 Pics.

CongratZ all.
Thanks Regards,
Team AdminZ,
| MOC |

ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ് ഇതാ വീണ്ടുമൊരു പൊന്നോണം വരവായി... MOC യുടെ എല്...
27/08/2015

ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ്
ഇതാ വീണ്ടുമൊരു പൊന്നോണം വരവായി... MOC യുടെ എല്ലാ പ്രിയ അംഗങ്ങള്‍ക്കും തിരുവോണാശംസകള്‍.... !!!

Yesterday's (27. August. 2015) Impressive 3 Pics.
CongratZ all.
Thanks Regards,
Team AdminZ,
| MOC |

Address

Kollam (Quilon)
691001

Website

Alerts

Be the first to know and let us send you an email when My Own Clicks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category