26/07/2025
ജൂലൈ 24 വിശുദ്ധ ഷാർബലിന്റെ തിരുന്നാൾ
🔥വിശുദ്ധ ഷാർബൽ മഖ്ലൗഫ്.
മാരോണൈറ്റ് സഭ
അന്ത്യോക്യാൻ സഭയുടെ പീഡകൾ മൂലം പൗരസ്ത്യ സഭകളുടെ വിശ്വാസ കേന്ദ്രം തകർക്കപ്പെടുന്ന അവസരത്തിൽ വിശുദ്ധ മറോൺ അവിടെനിന്നു പൊന്ന് അഭയം തേടിയത് ലെബനോനിലായിരുന്നു. എ ഡി 410 ൽ താപസ ജീവിതത്തിന് പ്രാധാന്യം നൽകി മരോണൈറ്റ് സഭ ആരംഭിച്ച് വിശുദ്ധമായ ഒരു ജീവിതം നയിച്ചു.
ലെബനീസ് മരോണൈറ്റ് ഓർഡറിലെ (OLM) സന്യാസ സഭയിൽ 18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ വിശുദ്ധനാണ് താപസനായ വിശുദ്ധ ഷാർബൽ മഖ്ലൗഫ്.
വിശുദ്ധ ഷാർബലിന്റെ ചിത്രം.
നേരെ നോക്കാതെ ദൃഷ്ടി താഴേക്കും നോക്കുന്ന ചിത്രമാണ് കാണുന്നത്. കൂടെ ഒരു വിളക്കും കാണാം. ജീവിതകാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാൻ ആയിരുന്നു ഇങ്ങനെ താഴേക്ക് നോക്കി നടന്നിരുന്നത്. പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും മാത്രമാണ് സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്തിയിരുന്നത്. മരണത്തോട് കൂടിയാണ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ വിശുദ്ധനെ ലോകം ശ്രദ്ധിക്കാൻ ഇടയായത്.
1898 ലെ ക്രിസ്മസ് രാവിൽ (ഡിസംബർ 24) വിശുദ്ധ ഷാർബൽ കർത്താവിൽ നിത്യവിശ്രമത്തിലേക്ക് പോയി.
👉ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന വിശുദ്ധൻ മരണശേഷം ലോകം മുഴുവൻ ശ്രദ്ധ നേടുന്നു.
വിശുദ്ധന്റെ മരണത്തിനു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഭൗമികമായ ഒരു കാഴ്ച പ്രദേശവാസികൾ കണ്ടിരുന്നു. മാരോണൈറ്റ് സന്യാസഭാ കേന്ദ്രത്തിൽ നിന്ന് വലിയ തീവ്രമായ ഒരു പ്രകാശം പരക്കുന്നു. ജനം ഓടിയെത്തി. ഭരണാധികാരികളും ഒക്കെ എത്തി. അപ്പോഴാണ് വിശുദ്ധ ഷർബലിന്റെ കബറിടത്തിൽ നിന്നാണ് ആ പ്രകാശം പരക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായത്. വത്തിക്കാനിൽ നിന്ന് ആവശ്യപ്പെട്ട് കല്ലറ തുറന്നപ്പോൾ യാതൊരു കേടും വരാതിരിക്കുന്ന വിശുദ്ധ ശരീരമാണ് കണ്ടത്. ആ ശരീരത്തിൽ നിന്ന് ദ്രാവകം ഒഴുകുന്നു വലിയ സുഗന്ധം പരക്കുന്നു. കൂടിയിരിക്കുന്നവർക്ക് വലിയ ദൈവാനുഭവം ലഭിക്കുന്നു. ജനത്തിരക്കു കൂടി വന്നപ്പോൾ ആശ്രമ ജീവിതത്തിന് ബുദ്ധിമുട്ടായതുകൊണ്ട് ശരീരം അവിടെനിന്ന് രഹസ്യമായി മാറ്റി സൂക്ഷിച്ചു. അവിടെ നിന്നും രക്തവും വെള്ളവും കലർന്ന ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. ശരീരം മൂടിവച്ചിരുന്ന സ്ഥലത്ത് നിന്നും വലിയ സൗരഭ്യം നാടു മുഴുവൻ നിറഞ്ഞു. അവിടെയുള്ള മണ്ണും മരക്കൊമ്പുകളും തിരുശേഷിപ്പായി ജനങ്ങൾ ഓടിച്ചു കൊണ്ടുപോകാൻ തുടങ്ങി.
🙏വിശുദ്ധ ഷാർബൽ ഞങ്ങൾക്ക് ഒരു വിശുദ്ധജീവിതം നയിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണേ.
താപസ വിശുദ്ധനും, അദ്ഭുത പ്രവർത്തകനുമായ വിശുദ്ധ ഷർബേൽ മക്ലൂഫിന്റെ സ്വർഗീയ മദ്ധ്യസ്ഥം തേടിക്കൊണ്ട് മലയാളത്തിൽ ആദ്യമായി പുറത്തിറക്കിയ ഈ അനുഗ്രഹീത ഗാനം ശ്രവിക്കുന്ന ഏവർക്കും വിശുദ്ധൻ്റെ സ്വർഗീയ സഹായം നിരന്തരം ലഭിക്കട്ടെ🙏
Josephine Agnes Babin ... Babin Paul Daniel ..