13/01/2025
ലേബലുകൾ കൊടുക്കാനില്ല.
ഒരു ദിവസം ഓഫീസിൽ ഇരിക്കുന്ന സമയം ഒരു ചെറുപ്പക്കാരി എൻ്റെ മേശയ്ക്ക് മുന്നിൽ വന്നിരുന്നു. ഒരു എൻ ആർ ഈ അക്കൗണ്ട് പാസ്സ് ബുക്ക് കയ്യിൽ ഉണ്ടായിരുന്നു. അവളുടെ സഹോദരിയുടെ മകളുടെ ആവശ്യത്തിനായി ഒരു സ്വർണ്ണ പണയം വേണ്ടിയിരുന്നു. ഒരു പണയം അനുവദിച്ചു കൊടുത്തു. അവർ ഗൾഫിലേക്ക് മടങ്ങി. മടക്കം വൈകിയത് കാരണം ഗൾഫിലെ ജോലി പോയി മടങ്ങിയെത്തി. രണ്ടാമത് പോകാനും മടങ്ങി വരാനും സഹോദരിയുടെ മകളുടെ കയ്യിൽ നിന്നു് ഇരുപത്തയ്യായിരം രൂപ വാങ്ങി ഒരു മുദ്ര പത്രം ഒപ്പിട്ടു കൊടുത്തിരുന്നു. ഗൾഫിൽ രണ്ടാമത് പോയ സമയം മുദ്ര പത്രം ഒരു പവ്വർ ഓഫ് അറ്റോർണി ആക്കി ആ കുട്ടിയുടെ വീടും പറമ്പും അവർ എഴുതി എടുത്തു. നാട്ടിലെ അദ്ധ്യാപികജോലി രാജി വച്ചിട്ട് വിദേശത്ത് പോയിരുന്നതിനാൽ ഇവിടുത്തെ ജോലിയും ഇല്ലിതായി, കിടപ്പാടം പോലും ഇല്ലാണ്ടായി. ഞ്ചായത്തിൻ്റെ ലൈഫ് പദ്ധതിയിൽ ഒരു വീടിന് ശ്രമിച്ചിട്ട് കിട്ടിയില്ല. ഒരുപാട് ശ്രമിച്ചിട്ട് മൂമ്പ് ജോലി ചെയ്തിരുന്ന സ്കൂളിൽ ഹോസ്റ്റൽ വാർഡന്റെ താൽക്കാലിക ജോലി കിട്ടി.കാണിയിൽ നിന്നും വീണ് അതും അധികം താമസിയാതെ പോയി. ചെറിയ ട്യൂഷൻ പണി ചെയ്ത് കുറെനാൾ കഴിഞ്ഞു. അപ്പോൾ കോവിഡ് വന്നു ജീവിതം വഴിമുട്ടി.വീട്ടുവേല ചെയ്ത് വാടകയ്ക്ക് താമസിക്കുന്ന സഹോദരിയുടെ കൂടെ കൂടി. അവരുടെ ഭർത്താവ് രക്തത്തിൽ പഞ്ചസാര കൂടി പഴുപ്പ് ബാധിച്ച് മരിച്ച് കുടുംബം അനാഥമായി. പെട്ടെന്ന് ഒരു മകനുണ്ടായിരുന്നതും പിന്നീട് സഹോദരിയും മരിച്ചു. മൂന്നാഴ്ച മുമ്പ് വിളിച്ചപ്പോൾ ആ കുട്ടി കിഡ്നി പ്രവർത്തനരഹിതമായി മെഡിക്കൽ കോളജിൽ പ്രവേശിച്ചിരിക്കയാണ് എന്നറിഹായി. ഇപ്പോൾ വിളിച്ചിട്ട് മറുപടി ഇല്ല.