Kerala Kole Research and Resource Center KKRRC

Kerala Kole Research and Resource Center KKRRC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Kole Research and Resource Center KKRRC, Photographer, Ponnani.

M.Sc. Wildlife Management, few more seats left.. Spot admission on 4 Oct. 24
02/10/2024

M.Sc. Wildlife Management, few more seats left..
Spot admission on 4 Oct. 24

പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്...
01/04/2024

പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്ന ദിനം . ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ്‌ പട് വര്‍ദ്ധന്‍ പറഞ്ഞത്‌. തന്റെ കാമറയും പ്രോജക്ടറുമായി ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക്‌ സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത്‌ അങ്ങനെ എത്ര എത്ര സമരമുഖത്ത്‌… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്‌? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്‌… നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…

08/03/2020
തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന, പൊന്നാനി കോള്‍ പാടങ്ങൾക്കിടയിലൂടൊഴുകുന്ന. കാഞ്ഞിരമുക്ക്...
08/03/2020

തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന, പൊന്നാനി കോള്‍ പാടങ്ങൾക്കിടയിലൂടൊഴുകുന്ന. കാഞ്ഞിരമുക്ക് പുഴയുടെ സമഗ്രവും സുസ്ഥിരവും ജനകീയവുമായ വീണ്ടെടുപ്പിനും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി
കേരള കോള്‍ റിസര്‍ച്ച് & റിസോഴ്സ് സെന്റര്‍ പൊതുജന-കർഷക അഭിപ്രായങ്ങൾ സ്വരൂപിച്ച് തയ്യാറാക്കുന്ന ജനകീയ കർമ്മ പദ്ധതിയുടെ കരട് രേഖ, ഇന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്കിലെ നരണിപ്പുഴയില്‍ വെച്ച് എരമംഗലം പുഴ സംരക്ഷണ സംഘം ഒരുക്കിയ വേദിയിൽവെച്ച് നടന്നു.
ചടങ്ങില്‍ കേരള കോള്‍ റിസര്‍ച്ച് & റിസോഴ്സ് സെന്റര്‍ പ്രൊജക്ട് കോഡിനേറ്റര്‍ ജമാല്‍ പനമ്പാട് ബഹു കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കരട് രേഖ കൈമാറി.

മൂന്ന് ജില്ലകളിലായി 14പഞ്ചായത്തുകളുടേയും രണ്ട് മുനിസിപ്പാലിറ്റികളുടേയും പരിക്കുള്ളിലൂടെ ഒഴുകി പുതു പൊന്നാനിയിൽ സ്വന്തവും സ്വതന്ത്രവുമായ അഴിമുക്ക് കടലിൽ ചേരുന്ന പുഴയാണ് കാഞ്ഞിമുക്ക് പുഴ. നരണിപ്പുഴ, ബിയ്യംകായൽതുടങ്ങി പത്തോളം പ്രദേശിക നാമങ്ങളിൽ ഇതിന് വിളിപ്പേരുണ്ട്.
സ്വന്തമായി 7 പ്രധാന കൈവഴികളും 13000 ഹെക്ടർ വൃഷ്ടി പ്രദേശവും 4000ഹെക്ടർ ഫ്ലെഡ് പ്ലെയിനുമുള്ള ഈ ശുദ്ധജല പ്രവാഹത്തെ വീണ്ടെടുപ്പ് പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ 45മത്തെ പുഴയായി പ്രഖ്യാപിക്കണെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

കാഞ്ഞിര മുക്കിനെ 45മത്തെ നദിയാക്കി പ്രഖ്യാപിക്കണം
02/03/2020

കാഞ്ഞിര മുക്കിനെ 45മത്തെ നദിയാക്കി പ്രഖ്യാപിക്കണം

പുഴതേടി നാടിറങ്ങുന്നു KKRRCയോടൊപ്പം
02/03/2020

പുഴതേടി നാടിറങ്ങുന്നു KKRRCയോടൊപ്പം

കാഞ്ഞിരമുക്ക് പുഴക്ക് വേണ്ടി KKRRcയും
02/03/2020

കാഞ്ഞിരമുക്ക് പുഴക്ക് വേണ്ടി KKRRcയും

My Cartoon 25
12/11/2016

My Cartoon 25

പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ വ്യാപകമാവുന്നു .മുൻകരുതൽ എന്ന നിലയിൽ പച്ച ചാണകം 200 g പത്തു ലിറ്റർ വെള്ളത്തിൽ എന്ന ത...
10/11/2016

പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ വ്യാപകമാവുന്നു .മുൻകരുതൽ എന്ന നിലയിൽ പച്ച ചാണകം 200 g പത്തു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുക ,വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ഒഴുക്കി വിടുക, എന്നീ മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.പൊട്ടാസ്യത്തിന്റെ കുറവും ഇരുമ്പിന്റെ ആധിക്യവും ഉള്ള പാടങ്ങളിൽ രോഗം രൂക്ഷമാകുന്നു

27/04/2016

Dr Rohan Chakravorty illustrates the country's lush forests, wetlands and wildlife through beautiful caricatures.

Address

Ponnani

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919000000000

Website

Alerts

Be the first to know and let us send you an email when Kerala Kole Research and Resource Center KKRRC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category