05/10/2024
വാസ്കോഡ ഗാമ കാപ്പാട് ഇറങ്ങിയില്ല.
അവിടെ ഫലകത്തിൽ എഴുതിയത് ശരിയല്ല.
വാസ്കോഡ ഗാമ കാപ്പാട് ഇറങ്ങിയില്ല. മൂന്നു കപ്പലും പുറംകടലിൽ നിർത്തി.
20 മെയ് 1498 വൈകുന്നേരം ആറു മണിക്ക് ശേഷമാണ് കപ്പൽ എത്തിയത്..
കാപ്പാടിലെ മുക്കവന്മാർ, അവർ ഇത്തരം വലിയ വിചിത്ര കപ്പലുകൾ ഇത് വരെ കണ്ടിട്ടിലായിരുന്നു .. അവർ കപ്പലിന് ചുറ്റും തോണിയിൽ വന്ന് പറഞ്ഞു, നിങ്ങൾ അനേഷിക്കുന്ന തുറമുഖം അല്പം തെക്കാണ്, ഇതല്ല സ്ഥലം എന്ന് ...
രാത്രി മുഴുവൻ പുറംകടലിൽ കപ്പൽ കിടന്നു...
രാവിലെ കോഴിക്കോട് ഭാഗത്തേക്ക് യാത്ര തുടർന്ന്.
കാപ്പാട് നിന്ന് കടൽ മാർഗ്ഗം 15 കിലോമീറ്റർ തെക്ക് ഭാഗത്താണ് കോഴിക്കോട്.
പിന്നീട് അവരുടെ മൂന്ന് കപ്പലുകളും Pantharini Kollam പന്തലായനി കൊല്ലം എന്ന സ്ഥലത്താണ് നങ്കൂരം ഇട്ടത്.
മണ്‍സൂണ്‍ കാലത്ത് (വര്‍ഷക്കാലം) കോഴിക്കോട് തുറമുഖത്ത് കപ്പലുകള്‍ നങ്കൂരമിടുക ആസാധ്യമായിരുന്നു, ഈ അവസരം വ്യാപാരികള്‍ പന്തലായനിയെയാണ് ആശ്രയിച്ചിരുന്നത്. അതിനുള്ള കാരണം പന്തലായനി കൊല്ലത്ത് വ്യാപകമായി കണ്ടു വരുന്ന ചെളിത്തിട്ടകളിൽ കപ്പലുകൾ സുരക്ഷിതമായി കയറ്റിവെക്കുവാൻ കഴിയുമായിരുന്നു എന്നതിനാലാണ്
വാസ്കോഡ ഗാമ കാപ്പാട് ഇറങ്ങിയില്ല....
വിവരങ്ങൾക്ക് കടപാട് :
Unknown Seas: How Vasco Da Gama Opened the East
by Ronald Watkins
ISBN 9780719564178 , 9780719564161, 0719564174, 0719564166