25/12/2025
_*🎄 ക്രിസ്തുമസ് ദിനചിന്തകൾ 🔅*_
_*25-12- 2025, വ്യാഴം*_
```'എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തു കൊണ്ടു,ഞാൻ നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു നിങ്ങള്‍ എന്നെ കാണ്മാന് വന്നു. തടവിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു;
അത് കേട്ട് നീതിമാന്മാര് അവനോട് ചോദിച്ചു : കര്‍ത്താവെ എപ്പോള്‍ ഞങ്ങള്‍ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ട് കുടിപ്പാന്‍ തരികയോ ചെയ്തു? ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ട് ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ കണ്ടിട്ട് എപ്പോള്‍ നിന്റെ അടുക്കല്‍ വന്നുവെന്ന് ചോദിച്ചു.അതിന് അവന് അവരോട് എന്റെ ഈ ചെറിയ സഹോദരന്മാരില് ഒരുത്തന് നിങ്ങള്‍ ചെയ്തത് എല്ലാം എനിക്കു ചെയ്തുവെന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു .```
🔅 _*നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പേരുകേട്ട സെന്റ് നിക്കളാസ് എന്ന ബിഷപ്പ്, മൂന്ന് പെണ്മക്കളെ പോറ്റി പുലര്‍ത്താനും അവരെ എങ്ങനെ വിവാഹം കഴിച്ചയക്കുമെന്ന് ഭാരപ്പെട്ടു കഴിഞ്ഞ ഒരു പിതാവിന്, ഒരു ബാഗില്‍ കുറച്ചു സ്വര്‍ണ്ണ നാണയം അവരറിയാതെ എറിഞ്ഞു കൊടുക്കുകയുണ്ടായി. സെന്റ് നിക്കളാസിന്റെ ആ അസാധാരണമായ മഹാമനസ്കതയുടെയും ഔദാര്യത്തിന്റേയും സംക്ഷിപ്ത രൂപമാണ് നാം ഇന്ന് കാണുന്ന സാന്താക്ലോസ് എന്ന സൃഷ്ടി. എന്നാല്‍ ആധുനിക സാന്താക്ലോസ് ആ ലക്ഷ്യങ്ങളില്‍ നിന്ന് എത്രയോ വിദുരമാണ്. പിന്നീട് സാന്താക്ലോസിന്റെ ജോലി, സമ്മാനങ്ങള്‍ കൊടുക്കലായി ചുരുങ്ങി. സെന്റ് നിക്കളാസിനെ നെതര്‍ലാന്‍ഡ് ദത്തെടുത്ത് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കാനുള്ള പുരസ്കര്‍ത്താവാക്കി മാറ്റി. ക്രിസ്തുമസ് ആഘോഷത്തിന്റെ തലേന്നാള്‍ കുട്ടികള്‍ അവരുടെ ഷൂസില്‍ വൈക്കാല് നിറച്ച് നിക്കളാസ് പുണ്യളാന്റെ വെള്ളക്കുതിരയുടെ സഞ്ചാരപഥത്തില്‍ വക്കും; വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കിട്ടുമെന്നുള്ള പ്രതീക്ഷയോടെ. യുണൈറ്റഡ് നേഷന്റെ ചിൽഡ്രന്‍സ് ഫണ്ട് പ്രോഗ്രാം അനുസരിച്ച് അറുനൂറ് മില്യണ്‍ കുട്ടികളായിരിക്കും, വികസ്വരരാജ്യങ്ങളില്‍ ഈ വര്‍ഷം ക്രിസ്തുമസ്സ് സമയത്ത് ആഹാരത്തിനായി ബുദ്ധിമുട്ടൂന്നത്. ഒരു മിന്നലാട്ടം പോലെ മിന്നിമറയുന്ന പണ്യവാളന്‍ നിക്കളാസിന്റെ കുതിരക്ക്, കാലില്‍ ധരിക്കാന്‍ ഷൂസ് ഇല്ലാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളെ കാണാന്‍ എവിടെ സമയം?*_
🔅 _*ക്രിസ്തുവിന്റെ ജനനത്തിന്റ ലാളിത്യം ആചാരത്തിന്റേയും, പരമ്പരാഗതമായ ആചാരങ്ങളുടേയും നടുക്കടലില്‍ മുങ്ങി ആഴ്ന്നുകൊണ്ടിരിക്കുകയാണ്. "എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു,നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു നിങ്ങള്‍ എന്നെ കാണ്മാന് വന്നു. തടവിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു; അത് കേട്ട് നീതിമാന്മാര് അവനോട് ചോദിച്ചു : കര്‍ത്താവെ എപ്പോള്‍ ഞങ്ങള്‍ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ട് കുടിപ്പാന്‍ തരികയോ ചെയ്തു? ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ട് ചേര്‍ത്തു കൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ കണ്ടിട്ട് എപ്പോള്‍ നിന്റെ അടുക്കല്‍ വന്നുവെന്ന് ചോദിച്ചു.അതിന് അവന് അവരോട് എന്റെ ഈ ചെറിയ സഹോദരന്മാരില് ഒരുത്തന് നിങ്ങള്‍ ചെയ്തത് എല്ലാം എനിക്കു ചെയ്തുവെന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു .*_
_*നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ, മറ്റൊരു മതവിശ്വാസിയെ, അവര്‍ണ്ണരെ, സവര്‍ണ്ണരെ, ദളിതരെ, അഭയാര്‍ത്ഥികളെ, അനാഥരെ, അശരണരെ സ്നേഹിക്കാന്‍ കഴിയുന്നില്ലയെങ്കില്‍ ക്രിസ്തുവിന്റെ ജന്മത്തിന്റെ അര്‍ത്ഥം നഷ്ടമാക്കുന്നതില്‍ ഓരോ വിശ്വാസികളും പങ്കാളികളായിരിക്കും.*_
🔅 _*ഒരിക്കൽ ഒരു പക്ഷി അന്തിയുറങ്ങുവാനായി വന്ന മരച്ചില്ലയിൽ പൊഴിയാറായ ഇലയോടു ചേർന്നിരുന്നു...എന്നിട്ട് ഇലയോടു മന്ത്രിച്ചു : “നിന്റെ ഈ ഹൃസ്വമായ ജീവിതം എങ്ങനെയുണ്ട്?*_
_*അൽപ നേരത്തെ മന്ദ മരുതന്റെ മൃദുല സ്പർശനത്തിനൊടുവിൽ ചെറു പുഞ്ചിരിയോടെ ഇല മറുപടി പറഞ്ഞു : “ചലനമില്ലാതെ മൗന ധ്യാനം നടത്തിയും, ചിലന്തി വല പോലെ വിടരുന്ന ചില്ലകൾ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടുരുമ്മി മന്ദ മരുതനിൽ കുലുങ്ങി ചിരിച്ചും പിന്നെ സുര്യനെ നോക്കി തല ഉയർത്തി നിൽക്കുന്നതുമായ എന്റെ ഈ ഹൃസ്വമായ ഈ ജീവിതം ഹാ എത്ര മനോഹരം ”*_
_*പടുവൃക്ഷത്തെ ധ്യാനിച്ച്, പ്രകീർത്തിച്ച പക്ഷി, പ്രഭാതത്തിൽ കർമവീഥിയിലേക്കു പറന്നുപോയി.*_
🔅 _*ക്രിസ്തുമസ്സിന്റെ ഈ ദിന രാത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ ഈ വൃക്ഷം നമ്മൾ ഓരോരുത്തരോടും മുന്ന് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഒന്നാമതായി, “നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തെ ഓർത്തു നന്ദി പറയാനും, തെറ്റുകളെയോർത്തു മനസ്തപിക്കാനും, പുതിയ തീരുമാനമെടുത്തു ജീവിതത്തെ നവീകരിക്കുവാനും ഇത് അനുസ്മരിപ്പിക്കുന്നു “.*_
_*രണ്ടാമതായി, “ജീവിതം വളരുമ്പോഴും ബന്ധങ്ങൾ വർധിക്കുമ്പോഴും ചിരിച്ചും ചിരിപ്പിച്ചും സ്നേഹ സന്ദേശം പരത്തി ജീവിക്കുവാനാവശ്യപ്പെടുന്നു”.*_
_*മൂന്നാമതായി, “ദീവ്യ കാരുണ്യമായ ദിവ്യസൂര്യനെ നോക്കി തലയുയർത്തി കുടെയായിരിക്കുവാനും, കൂടെ നടക്കുവാനും ഓർമിപ്പിക്കുന്നു”.*_ _*ക്രിസ്തുമസ്സിന്റെ ഈ ദിന രാത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ മരം തരുന്ന സന്ദേശം നമ്മുടെ മനസ്സിൽ മറയാതെ നിൽക്കട്ടെ…*_
_✨ ക്രിസ്തുമസ് ആശംസകൾ ✨_