News Kasaragod

News Kasaragod Kasaragod number one online channel

15/06/2025

ശക്തമായ മഴയിൽ മുങ്ങി മംഗളൂർ
പമ്പ് വെല്ലിൽ നിന്നുള്ള കാഴ്ച്ച

05/06/2025

വിഡി സതീശനെ മാറ്റണം. 2026 ലെ തെരെഞ്ഞെടുപ്പിൽ ആഭ്യന്തരം നൽകണം. യു ഡി എഫിന് മുമ്പ് ഉപാധികൾ വച്ച് പി വി അൻവർ.

ഇക്കാര്യത്തെ കുറിച്ച് യു ഡി എഫുമായി രഹസ്യ ചർച്ച നടത്താൻ തയ്യാറെന്ന് പി വി അൻവർ കൂട്ടിച്ചേർത്തു.

05/06/2025

പാലക്കുന്ന് ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

19/03/2025

പടന്നയിൽ കാട്ടിൽ ഒളിപ്പിച്ച നിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയ 25 ലിറ്റർ മദ്യം തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ നശിപ്പിച്ചു. ആളൊഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യ ശേഖരം കണ്ടെത്തിയത്.

23/07/2023

തൃക്കണ്ണാട് കടലാക്രമണം രൂക്ഷം.

തൃക്കണ്ണാട് ക്ഷേത്രത്തിന് മുമ്പിലെ വിശാലമായ മണൽ പരപ്പ് കടലെടുത്തു. ഇപ്പോൾ കടലും റോഡും തമ്മിൽ വെറും 15 മീറ്ററിൻ്റെ ദൂരം മാത്രം. മത്സ്യതൊഴിലാളികൾ അവരുടെ മീൻ പിടുത്ത ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് ശക്തമായ തിരമാലയിൽ ഇന്ന് ഉച്ചയോടെ ഭാഗികമായി തകർന്നു.

ഈ മേഖലയിൽ നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണി നേരിടുകയാണ്.

പോയ കാലത്തിൻ്റെ കണ്ണാടി.കാസർഗോഡ് വെങ്കിട്ടരമണ അമ്പലത്തിനടുത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ലോക്കൽ കോൾ 1 രൂപ എന്ന...
25/02/2023

പോയ കാലത്തിൻ്റെ കണ്ണാടി.

കാസർഗോഡ് വെങ്കിട്ടരമണ അമ്പലത്തിനടുത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം

ലോക്കൽ കോൾ 1 രൂപ എന്ന ചുമരെഴുത്തും കാണാം.

22/10/2022

40 നാടുകളിൽ സ്വത്തും 3000 പറനെല്ലു മുണ്ടായിരുന്ന മഹാ ക്ഷേത്രമാണ് കാസർഗോഡ് ജില്ലയിലെ കീഴൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം.

പ്രധാനമൂർത്തി ശാസ്താവ് ഉപദേവതാ കുതിരക്കാളി ,സുബ്രമണ്യൻ ഗണപതി.തുലാത്തിലെ കറുത്തവാവ് മുതൽ മൂന്നു ദിവസം ഉത്സവം. കൂടാതെ വൃഛികം ഒന്ന് മുതൽ ഏഴ് ദിവസം പാട്ടുത്സവവുമുണ്ട്. ശാസ്താവ് ചമ്രവട്ടത്തുനിന്നും വന്നു എന്നും ചന്ദ്രാംഗദ രാജാവിന്റെ ഉപാസനാമൂർത്തിയായ കുതിരക്കാളിയും ശാസ്താവും തമ്മിൽ ഏറ്റുമുട്ടിയെന്നും ഐതിഹ്യമുണ്ട്. ഈ ക്ഷേത്രത്തിനടുത്താണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്.

മേൽപറമ്പിൽ നിന്നും കീഴൂർ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

കളനാട് റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൻ്റെ തൊട്ട് മുമ്പിലാണ്.

മേജർ റെയിൽവേ സ്റ്റേഷൻ : കാസർഗോഡ്.

കാസർഗോഡിൻ്റെ കൂടുതൽ വിശേഷങ്ങളറിയാൻ ഈ പേജ് ഫോളോ ചെയ്യുക.

11/10/2022

കാസർഗോഡ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് പനയാൽ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം.

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലിൻ്റെ കരയിലാണ് ഈ പൗരാണിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലത്തിൻ്റെ തൊട്ടടുത്തായി വലിയൊരു ക്ഷേത്രക്കുളവുമുണ്ട്.

തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: കോട്ടിക്കുളം (പ്രധാന സ്റ്റേഷൻ: കാഞ്ഞങ്ങാട്)

റോഡ് മാർഗം വരുന്നവർ NH 66 പെരിയ ബസാറിൽ നിന്നും ബേക്കൽ - പെരിയ ബസാർ റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ചന്ദ്രഗിരി റോഡ് വഴി വരുന്നവർക്ക് ബേക്കൽ തച്ചങ്ങാട് വഴിയോ പാലക്കുന്ന് വഴിയോ ക്ഷേത്രത്തിലെത്താം.



03/10/2022

പച്ചപ്പിനെ അത്രമേൽ സ്നേഹിച്ച സുഗതകുമാരി ടീച്ചർ നട്ടു. ടീച്ചർ അവളെ പയസ്വിനിയെന്ന് വിളിച്ചു.

നഗരത്തിൻ്റെ ഉച്ചവെയിലിൽ അവൾ വർഷങ്ങളോളം തണൽ വിരിച്ചു.

വലിയ റോഡിന് വേണ്ടി ഒപ്പ് മരമുൾപടെ തണലുകൾ വെട്ടിമാറ്റപ്പെട്ടപ്പോൾ ഇവൾ മാത്രം പറിച്ച് നടപ്പെട്ടു.

വേരുകളും ശിഖരങ്ങളും മുറിച്ച് മാറ്റപ്പെട്ട പയസ്വിനി ഭൂതകാലത്തിൻ്റെ വേദനകൾ മറന്ന് അടുക്കത്ത് ബയൽസ്കൂളിൻ്റെ തിരുമുറ്റത്ത് പുതുനാമ്പുകളാൽ വീണ്ടും പ്രതീക്ഷയുടെ തണലാവുകയാണ്.

01/10/2022

ഞാൻ ഈ രാത്രിയിൽ കാഞ്ഞങ്ങാട് പുതിയ കോട്ട മുതൽ മാങ്ങാട് വരെ യാത്ര ചെയ്തു.

നവരാത്രി പൂജകൾ നടക്കുന്ന അമ്പലങ്ങൾ, റബീഉൽ അവ്വൽ മാസത്തിൽ വർണ്ണ വിളക്കുകളാൽ അലങ്കരിക്കപ്പെട്ട പള്ളികൾ.അറബിക്കടലും താണ്ടി വരുന്ന തണുത്ത കാറ്റ്,

കോവിഡ് മഹാമാരിയൊഴിഞ്ഞ്,സജീവമായ തെരുവുകൾ. ഓരോരുത്തരും പ്രതീക്ഷയുടെ വിളക്കുകൾ തെളിയിച്ച് അവരവരുടെ ഇടങ്ങൾ വർണ്ണാഭമാക്കിയിരിക്കുന്നു.

എത്ര സുന്ദരമാണ് ഈ ലോകം.

ദൈവമേ

ഈ നിറമുള്ള മനസുകളിൽ, പ്രതീക്ഷയുടെ തുരുത്തുകളിൽ വർഗ്ഗീയതയുടെ, വിദ്വേഷത്തിൻ്റെ, വിഷം കലക്കുന്ന പാപികളോട് നീ ക്ഷമിക്കരുതെ...

Address

Udma

Website

Alerts

Be the first to know and let us send you an email when News Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share