Mediacity Vatakara

Mediacity Vatakara program photo sharing

28/06/2026
ചോറോട് സർവീസ് സഹകരണ ബാങ്കിൻ്റെ കർഷക സേവന കേന്ദ്രം ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയതു.മലോൽമുക്കിൽ ഉ...
28/06/2026

ചോറോട് സർവീസ് സഹകരണ ബാങ്കിൻ്റെ കർഷക സേവന കേന്ദ്രം ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയതു.
മലോൽമുക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കഷ്‌ക സേവന കേന്ദ്രത്തിൽ നിന്നും കൃഷിക്കാർ കാവശ്യമായ വിത്ത്, രാസ / ജൈവ വളങ്ങളും കാർഷികോപകരണങ്ങളും
വിൽക്കപ്പെടുന്നതാണ്
ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എൻ. നിധിൻ
സ്വാഗതം പറഞ്ഞ ചടങ്ങിൽ
ബാങ്ക് പ്രസിഡണ്ട് വി ദിനേശൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
വൈക്കിലശേരിയിലെ മുതിന്ന കഷ്‌കൻ പുത്തമ്പുരയിൽ ബാലക്കുറുപ്പിനെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ കമ്മിറ്റി ചെയർമാൻ ടി എം രാജനും / കഷ്‌ക പ്രമുഖനും മുൻ ബാങ്ക് പ്രസിഡണ്ടുമായ എം.സി. ബാലകൃഷ്ണൻ മാസ്റ്ററെ
ബാങ്ക് വൈസ് പ്രസിഡണ്ട് ബി. മധു മാസ്റ്ററും
ആദരിച്ചു.
ചടങ്ങിൽ
ആദ്യവിൽപന വടകര അസിസ്നൻ്റ് രജിസ്ട്രാർ പി സതീഷ് നിർവഹിച്ചു.

നാഷണൽ സർവ്വീസ് സ്‌കീം മോഡൽ പോളിടെക്നിക്ക് കോളേജ് വടകര യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ചടങ്ങ് ...
22/06/2026

നാഷണൽ സർവ്വീസ് സ്‌കീം മോഡൽ പോളിടെക്നിക്ക് കോളേജ് വടകര യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
ചടങ്ങ്
പ്രിൻസിപ്പാൾ ദീപ കുരിവിള ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ എം രാജീവൻ അധ്യക്ഷ വഹിച്ചു.
പോളിടെക്നിക്കിലെ മുഴുവൻ വിദ്യാർത്ഥികളും ജീവനക്കാരും സമൂഹ യോഗാ
പരിശീലനത്തിൽ പങ്കെടുത്തു
വിവിധ യോഗാസന
പരിശീലനത്തിന്
ലക്ച്ചറർമാരായ അനു, സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്...
22/06/2026

എസ്ഡിപിഐ പതിനെട്ടാം സ്ഥാപക ദിനത്തിന്റെ ഭാഗമായി
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, മദ്രസ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ എസ്ഡിപിഐ ബാബരി ബ്രാഞ്ച്, & സ്കൂൾ ബ്രാഞ്ച് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു.
അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ്
എസ്,ഡി,പി,ഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന്
ഷംസീർ ചോമ്പാല അഭിപ്രായപ്പെട്ടു.
റഫീഖ് തങ്ങൾ സ്വാഗതവും പറഞ്ഞ ചടങ്ങിൽ
ബാബരി ബ്രാഞ്ച് പ്രസിഡണ്ട് റമീസ് വി പി അധ്യക്ഷത വഹിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി ബാച് ലർ ഓഫ് മൾട്ടിമീഡിയ & കമ്മ്യൂണിക്കേഷനിൽ ബി, എം എം സി രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ ഷിയ കെ ടിയെ ഉൾപ്പെടെയുള്ള പ്രതിഭകളെ ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി ഇരുപതാം വാർഡ് മെമ്പർ സബാദ് വി പി, പതിനെട്ടാം വാർഡ് മെമ്പർ റാജിഷ സജീർ, എസ്ഡിപിഐ വടകര നിയോജക മണ്ഡലം ജോയിൻ സെക്രട്ടറി അൻസാർ യാസർ എന്നിവർ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു
ബാസിത്ത് ആൽവി ചടങ്ങിൽ
മോട്ടിവേഷൻ ക്ലാസ് എടുത്തു
ചടങ്ങിൽ അനീസ് നെല്ലോളി, ശാക്കിർ ആർ എം, റാജിസ് അഴിയൂർ റഹീസ് വി പി, ഷംസീർ നെല്ലോളി, ഷെറീസ് പി പി, അഷ്കർ സി എച്ച്, റാഷിദ് നെല്ലോളി, സനൂജ് ടി പി, അഫ്സീന ഷംസീർ, സിദ്ദീഖ്, എന്നിവർ നേതൃത്വം നൽകി
സലിം പുനത്തിൽ നന്ദി പറഞ്ഞു.

ജൂൺ21' എസ്ഡിപിഐ  സ്ഥാപകദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ പുത്തൂർ ബ്രാഞ്ച് കമ്മിറ്റി  SSLC,+2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ...
21/06/2026

ജൂൺ21' എസ്ഡിപിഐ
സ്ഥാപകദിനത്തോടനുബന്ധിച്ച്
എസ്ഡിപിഐ പുത്തൂർ ബ്രാഞ്ച് കമ്മിറ്റി
SSLC,+2 വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
പുത്തൂർ
ദാറുൽ ത്വയ്ബ യിൽ നടന്ന ചടങ്ങ്
എസ്ഡിപിഐ കോഴിക്കോട് ജില്ല ട്രഷറർ
കെ കെ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കുള്ള
മോട്ടിവേഷൻ ക്ലാസ്
നഫീസത്തുൽ മിസ്രിയ
(Young democrats state ജോ കൺവീനർ)
നിർവഹിച്ചു
പുത്തൂർ ബ്രാഞ്ച് സെക്രട്ടറി പികെ
ഷാനവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
പുത്തൂർ ബ്രാഞ്ച് പ്രസിഡന്റ് കെപി
അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്കുള്ള അനുമോദനം
സബാദ് വിപി
(അഴിയൂർ ഗ്രാമപഞ്ചായത്ത് 20ാം വാർഡ് മെമ്പർ)റാജിഷ സജീർ
(അഴിയൂർ ഗ്രാമപഞ്ചായത്ത് 18ാം വാർഡ് മെമ്പർ നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട്
സിദ്ദീഖ് പുത്തൂർ(വടകര മണ്ഡലം ട്രഷറർ)
റഹീം എം (വടകര മുനിസിപ്പൽ പ്രസിഡണ്ട്)
ഷെഫീഖ് .KK (വടകര മുൻസിപ്പൽ സെക്രട്ടറി) അബ്ദുൾ റഷീദ് പി.വി സംസാരിച്ചു
ചടങ്ങിന് അബ്ദുൾ നാസർ എ.വി നന്ദി പറഞ്ഞു.

ഭൂട്ടാനിൽ നടന്ന ഏഷ്യൻ ജൂനിയർ - സീനിയർ ആട്യ പാട്യ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം വാണി...
20/06/2026

ഭൂട്ടാനിൽ നടന്ന ഏഷ്യൻ ജൂനിയർ - സീനിയർ ആട്യ പാട്യ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം വാണിമേലിലെ റ നഫാത്തിമയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ചടങ്ങ്
ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉൽഘാടനം ചെയ്തു.
ജില്ലാ വൈ: പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ
മുഖ്യപ്രഭാഷണം നടത്തി
യൂണിറ്റ് ജനറൽ സെക്രട്ടറി കെപി
അമ്മദ് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ
യൂണിറ്റ് പ്രസിഡന്റ്
കെവി ജലീൽ അദ്ധ്യക്ഷത വഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട്
നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ബാസ് കണേക്കൽ, വളയം യൂനിറ്റ് പ്രസിഡണ്ട് പ്രേമൻ,
ജില്ലാ കമ്മിറ്റി മെമ്പർ
കെ പി കുഞ്ഞമ്മദ്
എൻ.കെ കുഞ്ഞാലി
റ ന ഫാത്തിമ, മർ ഷദ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മർഷദ് അഹ്മദിനെ യും ചടങ്ങിൽ അഭിനന്ദിച്ചു
റനാ ഫാത്തിമക്ക് യൂനിറ്റ് കമ്മറ്റിയുടെ ഉപഹാരം ബാപ്പു ഹാജിയും മർഷദ് അഹ്മദി ന് ജില്ലാ വൈ:പ്രസിഡണ്ട് ഏറത്ത് ഇഖ്ബാലും നൽകി.
ചടങ്ങിന്
പി കെ അമ്മദ് നന്ദിയും പറഞ്ഞു.

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്  സ് കേരള (AA W K )വാർഷിക ജനറൽബോഡിയോഗവും കമ്മിറ്റി രൂപീകരണവും വടകര ടൗൺഹാളിൽ വച്ച് നടന്ന...
19/06/2026

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ് സ് കേരള (AA W K )
വാർഷിക ജനറൽബോഡിയോഗവും കമ്മിറ്റി രൂപീകരണവും വടകര ടൗൺഹാളിൽ വച്ച് നടന്നു.
ചടങ്ങ്
സ്റ്റേറ്റ് ജനറൽ സെക്രട്ടറി
നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ
യൂണിറ്റ് പ്രസിഡണ്ട് വികാസ് റാണി
അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ടിപി ബാലൻ മുഖ്യപ്രഭാഷണം നടത്തി. സംഘടന അവലോകനം ജില്ലാ പ്രസിഡണ്ട് പി പി റിജു . സംഘടന വിശദീകരണം ജില്ലാ സെക്രട്ടറി രാജേഷ് കരുമലയും നടത്തി

ആശംസകൾ അർപ്പിച്ചുകൊണ്ട്
ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹി വേണുഗോപാലൻ. സുഹാദ് എന്നിവർ സംസാരിച്ചു

വടകര യൂണിറ്റ് ഭാരവാഹി സൂക്ഷിച്ച ചന്ദ്രൻ നന്ദിയും പറഞ്ഞു.

പുതിയ യൂണിറ്റ് ഭാരവാഹികൾ

പ്രസിഡണ്ട്. വികാസ് റാണി
സെക്രട്ടറി . ഗീതാ സുരേന്ദ്രൻ . ഖജാൻജി ജോയ് വടകര
വൈസ് പ്രസിഡണ്ട് സുഷിത്ചന്ദ്രൻ

ജോയിൻ സെക്രട്ടറി . കെ. പത്മനാഭൻ മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു

Address

Vatakara
Vadakara
673104

Telephone

+919497404707

Website

Alerts

Be the first to know and let us send you an email when Mediacity Vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mediacity Vatakara:

Shortcuts

Share

Category